ഡൽഹിയിൽ വെടിവയ്പ്പ്; രണ്ട് യുവതികൾ കൊല്ലപ്പെട്ടു; വീഡിയോ പുറത്ത്
ഇന്ന് പുലർച്ചെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഇരുപത്തൊണമ്പതും, മുപ്പതും വയസുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂവെന്ന് പോലീസ്

ഹൈലൈറ്റ്:
- ഡൽഹിയിൽ വെടിവയ്പ്പ്
- രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു
- സംഭവം ആർകെ പുരത്ത്
വെടിവയ്പ്പ് ഉണ്ടായെന്ന വിവരമറിഞ്ഞയുടൻ ആർകെ പുരം സ്റ്റേഷനിൽ നിന്ന് പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഗുതരമായി പരിക്കേറ്റ സ്ത്രീകളുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വെടിവെപ്പ് എന്നാണ് പ്രാഥമിക വിവരം.
Also Read : ഫ്ലാറ്റിൽ 4 മലയാളികൾ, 20കാരൻ ലണ്ടനിലെത്തിയത് വിദ്യാർഥി വിസയിൽ; അരവിന്ദനെ കൊന്നത് വാക്കുതർക്കത്തെ തുടർന്നോ?
പോറോട്ട തരാൻ വെെകി മർദ്ദനം | Parotta
രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലി രണ്ട് പേർ തമ്മിലുണ്ടായ തർക്കം കുംബംവഴക്കിൽ എത്തുകയായിരുന്നു. ഇതിനൊടുവിലാണ് വെടിവയ്പ്പ് ഉണ്ടായത്. പ്രതികൾ ഒളിവിലാണ്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരനെ തേടിയാണ് അക്രമികൾ എത്തിയതെന്നാണ് വിവരം.
Also Read : മഴ ശക്തമാകും, ഇന്ന് യെല്ലോ അലേർട്ട് ഈ 5 ജില്ലകളിൽ; മത്സ്യബന്ധനത്തിന് വിലക്ക് തുടരും
ആർകെ പുരം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അതിനിടെ വെടിവയ്പ്പിന്റെ ദൃശ്യങ്ങളും പുറത്തുവന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക