വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന 45കാരിയെയാണ് ശ്രീനിവാസ് മദ്യലഹരിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ മരണപ്പെടുകയായിരുന്നു

ഹൈലൈറ്റ്:
- മദ്യലഹരിയിൽ പീഡനശ്രമം
- 46കാരനെ യുവതി അടിച്ചുകൊന്നു
- സ്വകാര്യഭാഗത്ത് ചവിട്ടി
സ്വയരക്ഷയ്ക്കായി യുവതി ആക്രമിച്ചതോടെ ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസ് നിലത്ത് തളർന്ന് വീഴുകയായിരുന്നു. സമീപത്ത് കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ ഭർത്താവും ശബ്ദം കേട്ട് നാട്ടുകാരും ഉണർന്നപ്പോഴേക്കും ശ്രീനിവാസ് ബോധരഹിതനായി വീണിരുന്നു. വിവരമറിഞ്ഞ് തങ്ങൾ സ്ഥലത്തെത്തിയപ്പോഴേക്കും ബോധം മറഞ്ഞ അവസ്ഥയിലായിരുന്നു ഇയാളെന്നാണ് പോലീസ് പറയുന്നത്.
Also Read : മാറിനിൽക്കാൻ തയ്യാറെന്ന് സുധാകരൻ; രാജിവെച്ചാൽ പകരം അധ്യക്ഷനാവുക ആര്? സാധ്യത ഈ നാല് നേതാക്കൾക്ക്
അഴിമതിയുടെ ചെളിക്കുണ്ടിലാണ് മുഖ്യമന്ത്രിയും കൂട്ടരുമെന്ന് വിഡി സതീശൻ
വ്യാഴാഴ്ച രാത്രി ശ്രീനിവാസ് അമിതമായി മദ്യപിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വീടുവിട്ടിറങ്ങിയ ഇയാൾ 45കാരിയുടെ വീടിന് സമീപത്തേക്ക് നടന്നെത്തുകയായിരുന്നു. ഇതിനിടെ യുവതി വീടിന് പുറത്ത് കിടന്നുറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇവിടെ നിന്ന് കുറച്ച് മാറി യുവതിയുടെ ഭർത്താവും ഉറങ്ങുന്നുണ്ടായിരുന്നു.
മദ്യലഹരിയിലായിരുന്ന ശ്രീനിവാസ് യുവതിയുടെ അടുത്തേക്കെത്തി സാരി വലിച്ചുമാറ്റി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന യുവതി നിലവിളിക്കുകയും ശ്രീനിവാസിനെ മര്‍ദിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ചാണ് ശ്രീനിവാസിനെ അടിച്ചത്. സ്വകാര്യഭാഗങ്ങളിലടക്കം ചവിട്ടുകയും ചെയ്തു.
Also Read : പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം: ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ആമസോണും ഗൂഗിളും മൈക്രോസോഫ്റ്റും
പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ശ്രീനിവാസ് അര്‍ധബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മര്‍ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണം കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഇവരുടെ മൊഴി രേഖപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക