കൊലപാതകം നടത്തി ജാമ്യത്തിലിറങ്ങിയാളെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ്
Edited by Jibin George | Samayam Malayalam | Updated: 28 Jun 2023, 9:17 am
തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ കൊലപാതക കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയാളെ വെട്ടിക്കൊന്നു. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭർത്താവാണ് നടുറോടിൽ കൊല്ലപ്പെട്ടത്

ഹൈലൈറ്റ്:
- തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിനെ വെട്ടിക്കൊന്നു.
- പഞ്ചായത്ത് പ്രസിഡന്റ് എം ശാന്തിയുടെ ഭർത്താവ് ജെ മതിയഴകൻ ആണ് കൊല്ലപ്പെട്ടത്.
- പ്രദേശത്ത് വൻ പോലീസ് സന്നാഹം തുടരുന്നു.

പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ മസിലാമണിയുടെ (എഐഎഡിഎംകെ) സഹോദരൻ കെ മതിവണ്ണനെ മുൻ വൈരാഗ്യത്തെ തുടർന്ന് 2020ൽ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് മതിയഴകൻ. മതിവാണനെ കൊലപ്പെടുത്തിയതിൻ്റെ പ്രതികാരമായിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
കെ വിദ്യ വീണ്ടും അറസ്റ്റിൽ; കരിന്തളത്തും അതേ വ്യാജരേഖ നൽകി
മത്സ്യത്തൊഴിലാളിയായ മതിയഴകൻ ടൗണിലെ ഷൺമുഖം പിള്ള റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ അഞ്ചംഗ സംഘം ഇയാളെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചു. മതിയഴകൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം പിന്തുടർന്നെത്തി ആളുകൾ നോക്കിനിൽക്കെ വെട്ടി വീഴ്ത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ മതിയഴകൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം സംഘം പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൃത്യം നടത്താൻ സംഘം ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. അന്വേഷണം ആരംഭിച്ചതായും പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ അയച്ചതായും പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഗ്രാമത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി.
തട്ടിക്കൊണ്ടുപോകുകയാണെന്ന് തെറ്റിധരിച്ചു; യുവതി ടാക്സി ഡ്രൈവറെ വെടിവച്ചു
തലഗുട പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മതിയളകൻ്റെ ഭാര്യ ശാന്തിയും മസ്ലാമണി എന്ന സ്ത്രീയും തമ്മിലായിരുന്നു മത്സരം. ഏതാനം വോട്ടുകളുടെ വ്യത്യാസത്തിൽ ശാന്തി വിജയിച്ചതോടെയാണ് ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷം ആരംഭിച്ചത്. ഇതിനിടെയാണ് മസ്ലാമണിയുടെ സഹോദരൻ മതിവണ്ണൻ കൊല്ലപ്പെട്ടത്. ഈ കേസിൽ മതിയഴകൻ ഉൾപ്പെടെ പത്തുപേർ അറസ്റ്റിലായിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയപ്പോഴാണ് മതിയഴകൻ കൊല്ലപ്പെട്ടത്.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക