Also Read : ‘ഇമ്രാൻ ഖാനെ പ്രധാനമന്ത്രിയാക്കാൻ പിന്തുണച്ചു എന്നാൽ, ഇപ്പോൾ ആ തീരുമാനത്തിൽ ഖേദിക്കുന്നു’; വിമർശനവുമായി മുൻ പാക് നായകൻ
പരംജീത് സിങ്ങിനെ കാണ്മാനില്ലെന്ന് കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പക്ഷെ മൂന്ന് മാസത്തോളം അന്വേഷിച്ചിട്ടും പോലീസിന് തെളിവുകൾ ലഭിച്ചിരുന്നില്ല. ഒടുവിൽ കഴിഞ്ഞ ദിവസം സെർല ഭാഗ പ്രദേശത്ത് നിന്നും റിയാസി പൊലീസ് ഒരു അസ്ഥികൂടം കണ്ടെത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.
മൃതദേഹം സെപ്റ്റിക് ടാങ്കില്‍
വിദഗ്ദ്ധ പരിശോധനയിൽ അത് പരംജിത് സിങ്ങിന്റേത് തന്നെയാണ് കണ്ടെത്തുകയായിരുന്നു. പിന്നീട്, നടത്തിയ ചോദ്യം ചെയ്യലിൽ പിതാവിനെ കൊലപ്പെടുത്തിയത് താനാണെന്ന് വികാസ് ഠാക്കൂർ സമ്മതിക്കുകയായിരുന്നു. കേസിൽ അഞ്ച് പേരോളം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്.
കൊല്ലപ്പെട്ട പരംജീത് സിങ്ങിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഏറെക്കാലമായി ഇയാൾ ഭാര്യയും മകനിൽ നിന്നും മാറി താമസിക്കുകയായിരുന്നു. പിതാവിന്റെ ബന്ധത്തിൽ മകന് ദേഷ്യമുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് പിതാവിനെ കൊല്ലാൻ തീരുമാനിച്ചതെന്ന് ഠാക്കൂർ പോലീസിനോട് പറഞ്ഞു.
കൊലയ്ക്ക് ശേഷം പിതാവിനെ കാണാനില്ലെന്ന് അമ്മാവന്റെ അടുത്ത് പറയുകയും പോലീസിൽ പരാതിപ്പെടാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന്, കുറച്ചധികം കള്ളക്കഥകൾ പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു. പോലീസ് ലൊക്കേഷൻ ട്രാക്ക് ചെയ്യാതിരിക്കാൻ മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്തിരുന്നു.
Also Read : ‘വ്യാജ വാഗ്ദാനങ്ങൾക്കെതിരെ ജാഗ്രത വേണം’; പ്രതിപക്ഷ ഐക്ക്യത്തിനെതിരെ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
പരംജീത് ബന്ധം പുലർത്തിയിരുന്ന സ്ത്രീയുടെ സഹോദരങ്ങളുടെ സഹായത്തോടെയാണ് മൃതദേഹം
ജമ്മുവിലെ വനമേഖലയിൽ ഉപേക്ഷിച്ചത്. മകനും സഹോദരങ്ങളും അടക്കം നാല് പേരെ അറസ്റ്റ് ചെയ്തെന്നും ഇനിയും രണ്ടു പേർ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
Read Latest National News and Malayalam News