Also Read : ‘ഞാൻ ക്ഷമ ചോദിക്കുന്നു’: ആദിവാസി യുവാവിന്റെ കാൽ കഴുകി ശിവരാജ് സിങ് ചൗഹാൻ; സംഭവം മൂത്രമൊഴിക്കൽ വിവാദത്തിന് പിന്നാലെ
താനും സുഹൃത്തുക്കളും ചേർന്ന് രാംബിരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് പ്രതി ആദേശ് കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വയലിൽ ഉപേക്ഷിച്ച് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കനത്ത മഴ; ചെറുവത്തൂരിൽ മണ്ണിടിഞ്ഞു
യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാംബിരിയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കേസിൽ എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്തതായി
യുപി പോലീസ് അറിയിച്ചു.
രാംബിരിയുടെ തിരോധാനം അന്വേഷിച്ച പോലീസ് 2015ൽ വിനോദ് എന്നൊരാളുമായി വിവാഹം കഴിച്ചതായി കണ്ടെത്തുകയായിരുന്നു. എന്നാൽ, ഇരുവരും വേർപിരിഞ്ഞാണ് ജീവിക്കുകയായിരുന്നു. അതിന് പിന്നാലെ, രാംബിരി അവരുടെ പിതാവിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. അവിടെ വച്ച് അവൾ ആദേശ് എന്ന യുവാവുമായി കാണുകയും ഇരുവരും ഒരു അടുപ്പത്തിലാകുകയും ചെയ്തു.
ഇതിനിടയിൽ ഇരുവരും ഗർഭിണിയാകുകയും വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് ആദേശ് സുഹൃത്തുക്കൾക്കൊപ്പം കൊലപാതകം ആസൂത്രണം ചെയ്തത് എന്നും പോലീസ് പറഞ്ഞു.
ജൂലൈ രണ്ടിനാണ് കൊലപാതകമുണ്ടായത്. അന്ന് ആദേശ് യുവതിയെ തന്റെ വീട്ടിലേക്ക് വിളിക്കുകയും കാണാമെന്ന് പറയുകയുമായിരുന്നു. രാംബിരി വന്നപ്പോഴേക്കും അയാളും സുഹൃത്തുക്കളും ചേർന്ന് അവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വയലിൽ ഉപേക്ഷിക്കുകയും ചെയ്തു.
Also Read : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്
കൊല്ലപ്പെട്ട് ഒരു ദിവസത്തിന് ശേഷം വയലിൽ നിന്നും മൃതദേഹം കണ്ടെത്തിയതായും പോലീസ് സ്ഥിരീകരിച്ചു. യുവതിയും പ്രതിയും തമ്മിൽ ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. കേസിലെ മറ്റ് നാല് പ്രതികളായ ദീപക്, ആര്യൻ, സന്ദീപ്, രോഹിത് എന്നിവരും പോലീസ് കസ്റ്റഡിയിലാണ്, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Read Latest National News and Malayalam News