ഹൈലൈറ്റ്:
- സ്പുട്നിക് വിയുടെ ഉല്‍പ്പാദന യൂണിറ്റ് ബഹ്റൈനില്‍.
- ബഹ്റൈനും റഷ്യയും തമ്മില്‍ കരാറിലൊപ്പിട്ടു.
- പുതിയ വകഭേദങ്ങള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെൻ്റ് ഫണ്ടുമായും വാക്സിന് നിര്‍മാതാക്കളായ ബിനോഫാം ഗ്രൂപ്പുമായുള്ള തങ്ങളുടെ മികച്ച ബന്ധമാണ് കൊവിഡിനെതിരായ പ്രതിരോധത്തിൻ്റെ മുന്‍നിരയില്‍ നില്‍ക്കാനും മേഖലയുടെ ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്താനും ഉതകുന്ന പുതിയ സംരംഭത്തിന് സഹായകമായതെന്ന് ബഹ്റൈന്‍ സോവറിന്‍ വെല്‍ത്ത് ഫണ്ടായ മുംതലക്കാത്തിന്റെ സിഇഒ ഖാലിദ് അല്‍ റുമൈഹി അഭിപ്രായപ്പെട്ടു. പുതിയ പ്ലാൻ്റ് ബഹ്റൈനില്‍ യാഥാര്‍ഥ്യമാവുന്നതോടെ വാക്സിൻ്റെ ലഭ്യത വര്‍ധിപ്പിക്കാനും മേഖലയിലെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താനും സാധിക്കുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെൻ്റ് ഫണ്ട് സിഇഒ കിരില്‍ ദിമിത്രിയേവും പറഞ്ഞു.
കൊവിഡ് പ്രതിസന്ധി; എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ടിക്കറ്റുകള്‍ റദ്ദാക്കിയവര്‍ക്ക് പണം തിരികെ നല്‍കും
സ്പുട്നിക് വിയുടെ 850 മില്യന്‍ ഡോസ് വാര്‍ഷിക ഉല്‍പ്പാദനമാണ് ബഹ്റൈന്‍ പ്ലാൻ്റില്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ആറ് കമ്പനികളുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെൻ്റ് ഫണ്ട് വാക്സിന് ഉല്‍പ്പാദന കരാറില്‍ നേരത്തേ ഒപ്പുവെച്ചിരുന്നു. നിലവില്‍ 60ലേറെ രാജ്യങ്ങളില്‍ ഉപയോഗത്തിന് അംഗീകാരം ലഭിച്ചു കഴിഞ്ഞ വാക്സിനാണ് സ്പുട്നിക് വി. റഷ്യന്‍ വാക്സിന് ബഹ്റൈന്‍ ഫെബ്രുവരിയില്‍ തന്നെ അംഗീകാരം നല്‍കിയിരുന്നു. സിനോഫാം, ഫൈസര്‍, ആസ്ട്രാസെനക്ക കൊവിഷീല്‍ഡ്, ജോണ്സണ് ആന്റ് ജോണ്സണ് എന്നിവയാണ് ബഹ്റൈന്‍ അംഗീകരിച്ച മറ്റ് വാക്സിനുകള്‍.
കെഎസ്ആര്‍ടിസിയുടെ മുഖം മിനുക്കാന്‍ പുതിയ പദ്ധതി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : agreement to establish production unit of russian vaccine sputnik v in bahrain
Malayalam News from malayalam.samayam.com, TIL Network