Jibin George | Samayam Malayalam | Updated: 04 Jun 2021, 05:28:00 PM
രാജ്യത്ത് കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ലവ് അഗർവാൾ. പ്രതിദിന കൊവിഡ് കണക്കിൽ 60 ശതമാനത്തിൻ്റെ കുറവ്
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധന.
- കൊവിഡ് മുക്തി നിരക്കിൽ സ്ഥിരത തുടരുന്നുണ്ട്.
- കൊവിഡ് വ്യാപനത്തിൻ്റെ തോത് നിയന്ത്രിക്കാൻ കഴിഞ്ഞു.
ജയിലിലേക്ക് മടങ്ങാൻ ആഗ്രഹം; മോദിയെ കൊല്ലുമെന്ന് ഭീഷണി, ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും അറസ്റ്റിൽ
രാജ്യത്തെ കൊവിഡ് മുക്തി നിരക്കിൽ സ്ഥിരത തുടരുന്നുണ്ട്. നിലവിലെ രോഗമുക്തി നിരക്ക് 93.1 ശതമാനമാണ്. അഞ്ച് ശതമാനത്തിൽ താഴെ പോസിറ്റിവിറ്റി നിരക്കുള്ളത് രാജ്യത്തെ 377 ജില്ലകളിലാണ്. പ്രതിദിനം നൂറിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന ജില്ലകളുടെ എണ്ണത്തിൽ തുടർച്ചയായി കുറവ് സംഭവിച്ചു. നിലവിൽ 257 ജില്ലകളിലാണ് പ്രതിദിനം നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നും ലവ് അഗർവാൾ വ്യക്തമാക്കി.
രാജ്യത്തെ കൊവിഡ് വ്യാപനത്തിൻ്റെ തോത് നിയന്ത്രിക്കാൻ കഴിഞ്ഞു. പ്രതിദിന കൊവിഡ് കണക്കിൽ 60 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ 5 സംസ്ഥാനങ്ങളിലായിട്ടാണ് 66 ശതമാനം കൊവിഡ് കേസുകൾ നിലവിലുള്ളത്. 22കോടി 41 ലക്ഷം പേർക്ക് ഇതുവരെ പ്രതിരോധ വാക്സിൻ നൽകാനായി. 60 ശതമാനം മുതിർന്ന പൗരന്മാർ വാക്സിൻ സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പണം കൊടുത്തു വാക്സിൻ വാങ്ങാനാളില്ല; ഇന്ത്യയിൽ സ്വകാര്യ മേഖല വഴി കൊടുത്തത് 7.5% ഡോസുകൾ മാത്രം
17.2 കോടി പേരെങ്കിലും രാജ്യത്ത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചുണ്ടെന്ന് നിതി അയോഗ് അംഗം വി കെ പോൾ വ്യക്തമാക്കി. വാക്സിൻ്റെ ആദ്യ ഡോസ് നൽകിയവരുടെ എണ്ണത്തിൽ ഇന്ത്യ അമേരിക്കയെ മറികടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,364 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,85,74,350 ആയി ഉയർന്നു. 2713 കൊവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 3,40,702 ആയി.
സ്വർണ്ണവില ഇന്ന് വീണ്ടും കുറഞ്ഞു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : there has been a continuous decrease in districts reporting more than 100 average daily new covid-19 cases says health ministry
Malayalam News from malayalam.samayam.com, TIL Network