മനാമ > വര്‍ത്തമാനകാല സാമൂഹിക സാഹചര്യം ആവശ്യപ്പെടുന്ന ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്നും മഹാമാരി കാലത്ത് നാടിന്റെ അതിജീവനത്തിനും മുന്നോട്ടുള്ള കുതിപ്പിനു സഹായകമാകുന്നതാണ് ഈ ബജറ്റെന്നു േബഹ്റൈന് പ്രതിഭ അഭിപ്രായപ്പെട്ടു.
മഹാമാരിക്കാലത്തു ആരോഗ്യമേഖല ശക്തിപ്പെടുത്താനും പ്രതിസന്ധികളെ അതിജീവിച്ചു നാടിന് മുന്നോട്ട് പോകാനും സാമ്പത്തിക പാക്കേജുകള്‍ ഉള്‍പ്പടെ ഒട്ടേറെ പദ്ധതികളാണ് ബജറ്റ് മുന്നോട്ട് വെച്ചത്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും നാടിനെ കൈപിടിച്ചു കയറ്റാനും ജനങ്ങളുടെ ജീവനും ജീവിതത്തിനും കൂടുതല്‍ സംരക്ഷണത്തിനും ബജറ്റ് മുന്‍ഗണന നല്കുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന് വരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജും ആരോഗ്യ അടിയന്തരാവസ്ഥ നേരിടാനായി 2800 കോടി രൂപയും സൗജന്യ വാക്സിന് വാങ്ങി നല്‍കാനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ക്ക് 500 കോടി രൂപയും വകയിരുത്തിയതുവഴി പൊതുജന ആരോഗ്യ സംരക്ഷണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ് വെളിവായത്.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് വഴി കുറഞ്ഞ നിരക്കിലുള്ള വായ്പയും കാര്ഷികവ്യാവസായികസേവന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവി പ്പിക്കുന്നതിനും വാണിജ്യ ആവശ്യങ്ങള്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ വായ്പയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സേവന ശൃംഖല പൈലറ്റ് പദ്ധതിയും പ്രാവര്‍ത്തികമാക്കുക വഴി ഗ്രാമീണ കാര്‍ഷിക സാമ്പത്തിക രംഗം ശക്തിപ്പെടും.
നോര്‍ക്ക സെല്‍ഫ് എംപ്ലോയ്മെന്റ് സ്കീമും വായ്പ പലിശ ഇളവ് നല്‍കുന്നതിന് എടുത്ത പ്രഖ്യാപനവും കോവിഡ് പ്രതിസന്ധിക്കിടയില്‍ നാട്ടില്‍ നില്‍ക്കേണ്ടി വന്ന പ്രവാസികള്‍ക്ക് ആശ്വാസവും ഉപകാരപ്രദവുമാണ്.അതുകൊണ്ടുതന്നെ ഈ ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ബഹ്റൈന്‍ പ്രതിഭ സെക്രട്ടറി എന്‍വി ലിവിന് കുമാറും പ്രസിഡണ്ട് കെഎം സതീഷും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..