Sumayya P | Lipi | Updated: 05 Jun 2021, 09:19:00 AM
ഖത്തറില്‍ വേനല്‍ കനത്തതോടെ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്തെത്തി. തൊഴിലാളികള്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു
ഹൈലൈറ്റ്:
- ചില സമയങ്ങളില്‍ കാറ്റിന്റെ വേഗം 50 കിലോമീറ്റര്‍ വരെ കൂടാനും ഇടയുണ്ട്
- കടലില്‍ എട്ടടി വരെ ഉയരത്തിലും തീരപ്രദേശങ്ങളില്‍ ആറടി വരെ ഉയരത്തിലും തിരയടിക്കാന്‍ സാധ്യത
ദോഹ: ഖത്തറില്‍ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. വടക്കു പടിഞ്ഞാറന്‍ ദിശയില്‍ 18 മുതല്‍ 37 കിലോമീറ്റര്‍ വേഗതയില്‍ അടുക്കുന്ന കാറ്റിനെ തുടര്‍ന്ന് കടല്‍ ജലം ക്രമാതീതമായി ഉയരാനും ശക്തമായ തിരമാല ആഞ്ഞടിക്കാനും സാധ്യതയുള്ളതിനാല്‍ കടലില്‍ മല്‍സ്യ ബന്ധനത്തിനും മറ്റുമായി പോകുന്നവരും കടല്‍ത്തീരങ്ങള്‍ സന്ദര്‍ശിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണം. ചില സമയങ്ങളില്‍ കാറ്റിന്റെ വേഗം 50 കിലോമീറ്റര്‍ വരെ കൂടാനും ഇടയുണ്ട്. കടലില്‍ എട്ടടി വരെ ഉയരത്തിലും തീരപ്രദേശങ്ങളില്‍ ആറടി വരെ ഉയരത്തിലും തിരയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.
അതോടൊപ്പം ഖത്തറും ചൂട് ശക്തായി വരികയാണെന്നും തൊഴിലാളികള്‍ ഉള്‍പ്പെടെ പുറത്തിറങ്ങുന്നവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ 33 ഡിഗ്രിയാണ് ശരാശരി കുറഞ്ഞ താപനില. കൂടിയ താപനില 46 ഡിഗ്രിയാണ്.
Also Read: ബഹ്റൈനിലേക്കുള്ള യാത്രാ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച; യാത്രക്കാര്‍ വിമാനത്താവളത്തിൽ കുടുങ്ങുന്നത് പതിവാകുന്നു
അതിനിടെ, ഖത്തറില്‍ വേനല്‍ കനത്തതോടെ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്തെത്തി. തൊഴിലാളികള്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. നിലവില്‍ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമ സമയം അനുവദിച്ചിട്ടുണ്ട്.
ഓരോ 15 മിനുറ്റിലും തണുത്ത വെള്ളം കുടിക്കുക, ചായ, കാപ്പി ഉത്തേജക പാനീയങ്ങള്‍, ശീതള പാനീയങ്ങള്‍ എന്നിവ ഉപേക്ഷിക്കുക, ജോലി സമയങ്ങളില്‍ ഇടയ്ക്കിടെ വിശ്രമിക്കുക, നല്ല ഭക്ഷണം മിതമായ അളവില്‍ കഴിക്കുക, നന്നായി വെള്ളം കുടിക്കുക, അയഞ്ഞതും കനം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുക, പുറത്തു പോകുമ്പോള്‍ തല മറയ്ക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ പാലിക്കണമെന്നാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. തൊഴിലിടങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഉച്ചവിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ആനപ്പിണ്ടവുമായി ബിജെപി പ്രതിഷേധം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : strong winds with heat in qatar
Malayalam News from malayalam.samayam.com, TIL Network