Sumayya P | Samayam Malayalam | Updated: 05 Jun 2021, 01:05:00 PM
ചില പരിശോധന കേന്ദ്രങ്ങള്‍ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച നിരക്കിൽ കൂടുതൽ തുക ഈടാക്കുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നടപടി
ടെസ്റ്റ് നിരക്കുകൾ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഈ
നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതര്‍ പറയുന്നു.സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ചുമതലയുള്ള ഡയറക്ടറേറ്റ് ജനറലും ആരോഗ്യ മന്ത്രാലയവും അംഗീകരിച്ച പരിശോധന നിരക്ക് പുറത്തുവിട്ടു. ട്വിറ്ററിലൂടെയാണ് ഇവര്‍ നിരക്ക് പുറത്തുവിട്ടിരിക്കുന്നത്.
ആർടിപിസിആർ പരിശോധനക്ക് 15 ഒമാൻ റിയാലാണ് ഒമാനില്‍ നിരക്ക്. ഫലം രണ്ട് ദിവസത്തിനകം നല്‍കണം. ആൻറിജൻ ടെസ്റ്റാണെങ്കിൽ ഏഴു റിയാലാണ് നിരക്ക്. രണ്ട് മണിക്കൂറിനുള്ളില്‍ ഫലം നല്‍കണം. കൊവിഡ് പരിശോധനകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ചൂഷണം നടക്കുന്നത്. ഇത് ഒഴിവാക്കാന്‍ ആണ് പുതുയ നടപടി. ഒമാനിലെ വിവിധ ആശുപത്രികളിൽ ആരോഗ്യ വകുപ്പിന്റെ നിയന്ത്രണങ്ങൾ ലംഘിച്ച് അമിത വില ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
ആനപ്പിണ്ടവുമായി ബിജെപി പ്രതിഷേധം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : private health centres warned on pcr test rate in oman
Malayalam News from malayalam.samayam.com, TIL Network