ഹൈലൈറ്റ്:
- ഭരണ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ഉയരുമ്പോഴാണ് നീക്കം
- പോർട്ട് ഡയറക്ടറുടേതാണ് ഉത്തരവ്
- മത്സ്യ തൊഴിലാളികളെ നിരീക്ഷിക്കും
മത്സ്യബന്ധന ബോട്ടുകളിൽ ദ്വീപിലേക്ക് പുറത്തു നിന്നും ആരെങ്കിലും എത്തുന്നുണ്ടോ, മത്സ്യ തൊഴിലാളികൾ ആരെയൊക്കെ ബന്ധപ്പെടുന്നു തുടങ്ങിയ വിവരങ്ങൾ ഉദ്യോഗസ്ഥനിലൂടെ ശേഖരിക്കുകയാണ് ലക്ഷ്യം. ബോട്ടുകൾ നങ്കൂരമിടുന്ന സ്ഥലങ്ങളിൽ സിസിടിവി സ്ഥാപിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
നിരാഹാര സമരം തിങ്കഴാഴ്ച; പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാൻ സേവ് ലക്ഷദ്വീപ് ഫോറം
കൊച്ചി പോർട്ടിലേതിന് സമാനമായ പരിശോധനകൾ ബേപ്പൂരും മംഗലാപുരത്തും നടത്തണമെന്നും ഉത്തരവിൽ പറയുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ ഉത്തരവുകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് പുതിയ ഉത്തരവ്.
അതേസമയം, ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ തിങ്കളാഴ്ച നിരാഹാര സമരം നടക്കും. ആളുകൾ സംഘടിക്കുന്നത് നിരീക്ഷിക്കുന്നതിനാണ് പുതിയ നീക്കമെന്നാണ് പ്രദേശവാസികളുടെ ആരോപണം. കൊച്ചിയിൽ നിന്നും മംഗലാപുരത്തേക്ക് ചരക്ക് നീക്കം മാറ്റുന്നത് കിൽത്താൻ, ബിത്ര, കടമത്ത് അടക്കമുള്ള ദ്വീപുകാർക്ക് പണവും സമയവും ലാഭിക്കാൻ സഹായകരമാകുമെന്നാണ് അഡ്മിനിസ്ട്രേഷന്റെ ന്യായീകരണം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : lakshadweep plan to monitor fishing vessels
Malayalam News from malayalam.samayam.com, TIL Network