ഹൈലൈറ്റ്:
- തായ്ലൻഡിലാണ് ‘നന്മമരം’ എന്ന് പൂർണമായും പറയാവുന്ന ഈ യുവാവിന്റെ ജീവിക്കുന്നത്.
- ക്രതും ബാൻ എന്ന സ്ഥലത്തെ മൃഗഡോക്ടറായ താനു ലിംപപെട്ടാവനിച് ആണ് തന്റെ ആശുപതിയിലെത്തിയ അപ്പൂർവ രോഗിയെയും യുവാവിനെയും ഫേസ്ബുക്കിലൂടെ പ്രശസ്തരാക്കിയത്.
- പാറ്റ അപകട നില തരണം ചെയ്തോ എന്ന് വ്യക്തമല്ല
തായ്ലൻഡിലാണ് ‘നന്മമരം’ എന്ന് പൂർണമായും പറയാവുന്ന ഈ യുവാവിന്റെ ജീവിക്കുന്നത്. ക്രതും ബാൻ എന്ന സ്ഥലത്തെ മൃഗഡോക്ടറായ താനു ലിംപപെട്ടാവനിച് ആണ് തന്റെ ആശുപതിയിലെത്തിയ അപ്പൂർവ രോഗിയെയും യുവാവിനെയും ഫേസ്ബുക്കിലൂടെ പ്രശസ്തരാക്കിയത്. നടക്കാനിറങ്ങിയ യുവാവ് വഴിയരികിൽ ആരുടെയോ ചവിട്ട് കൊണ്ട് കിടക്കുന്ന പാറ്റയെ കണ്ടു. കണ്ടില്ല എന്ന ഭാവം നടിച്ചു പോവാൻ മനസാക്ഷി സമ്മതിക്കാതിരുന്ന യുവാവ് പാറ്റയുടെ കയ്യിലെടുത്ത് നേരെ ഡോക്ടർ താനു ജോലി ചെയ്യുന്ന സായി റാക് അനിമൽ ഹോസ്പിറ്റലിൽ എത്തി.
“ഇന്നലെ രാത്രി വന്ന എമർജൻസി കേസ്. ഒരാൾ റോഡരികിൽ കിടക്കുന്ന ഒരു പാറ്റയെ ചവിട്ടി. അപ്പോൾത്തന്നെ ഒരു മനുഷ്യസ്നേഹി അത് കണ്ട് ഉടനെ പാറ്റയെ വെറ്റിനറി ആശുപത്രിയിലേക്ക് എത്തിച്ചു. ഞാൻ പരിശോധിച്ചപ്പോൾ 50/50 ആണ് ചാൻസ്,” ഡോക്ടർ താനു ഫേസ്ബുക്കിൽ കുറിച്ചു. “ഇത് ഒരു തമാശയല്ല. ഇത് ആ യുവാവിന്റെ എല്ലാ സൃഷ്ടികളോടും അനുകമ്പയും സഹതാപവും സൂചിപ്പിക്കുന്നു. ഓരോ ജീവിതവും വിലപ്പെട്ടതാണ്. ലോകത്തിൽ ഇതുപോലുള്ള കൂടുതൽ ആളുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു”, ഡോക്ടർ താനു കൂട്ടിച്ചേർത്തു.
ഉടൻ അവസായമായ ചികിത്സ തൻ സൗജനമായി നൽകി എന്നും ഡോക്ടർ താനു ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. പാറ്റ അപകട നില തരണം ചെയ്തോ എന്ന് വ്യക്തമല്ല എങ്കിലും യുവാവിന്റെ പ്രവർത്തിയെ അംഗീകരിച്ചും ആശംസയർപ്പിച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പ്രതികരണം അറിയിക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kind hearted man brings injured cockroach to veterinary hospital
Malayalam News from malayalam.samayam.com, TIL Network