കൊച്ചി > വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) ലോക യൂണിവേഴ്സിറ്റികളുടെ അക്കാദമിക് അംഗീകാരമായി കണക്കാക്കുന്ന ഷാങ്ഹായ് റാങ്കിങ്ങിന്റെ 2021ലെ പട്ടികയിൽ ഇടംപിടിച്ചു. ഷാങ്ഹായ് എആർഡബ്ല്യു എന്നറിയപ്പെടുന്ന റാങ്കിങ്ങിൽ 801-900 റാങ്കാണ് കരസ്ഥമാക്കിയത്.
ഉയർന്ന നിലവാരമുള്ള പ്രസിദ്ധീകരണങ്ങളിലെ ഗവേഷണപ്രബന്ധനങ്ങൾ, ഉന്നതനേട്ടം കൈവരിച്ച ഗവേഷകർ, മികച്ച റേറ്റിങ്ങുള്ള അന്താരാഷ്ട്ര അവാർഡുകൾ, സമ്മാനങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്കിങ്. ഷാങ്ഹായ് റാങ്കിങ് വെബ്സൈറ്റ് അനുസരിച്ച് ഈവർഷം പട്ടികയിൽ ഇടംനേടിയ ഇന്ത്യയിലെ ഏക സ്വകാര്യസ്ഥാപനമാണ് വിഐടിയെന്നും അധ്യാപകരും വിദ്യാർഥികളും കഠിനാധ്വാനവും ഗുണനിലവാരവും നിലനിർത്തുന്നതിനാലാണ് ഈ നേട്ടം കൈവരിക്കാനായതെന്നും വിഐടി ചാൻസലർ ഡോ. ജി വിശ്വനാഥൻ പറഞ്ഞു.
ഷാങ്ഹായ് റാങ്കിങ് ഈവർഷം ലോകത്തിലെ 1000 പ്രമുഖ സർവകലാശാലകളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ 14 ഇന്ത്യൻ സർവകലാശാലകൾ പട്ടികയിൽ ഇടംനേടി. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി) ആഗോളതലത്തിൽ 401-500 റാങ്ക് നേടി ഇന്ത്യൻ സർവകലാശാലകളുടെ പട്ടികയിൽ ഒന്നാമതായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..