ഭാവിയില്‍ ലീഗുകളുടെ സാന്നിധ്യം എത്തരത്തിലാകുമെന്ന് ചിന്തിക്കേണ്ടത് പ്രധാനമാണ്. ലീഗുകളും രാജ്യാന്തര മത്സരങ്ങളും എങ്ങനെ ഒന്നിച്ചു പോകും. രണ്ടും തമ്മില്‍ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ രാജ്യാന്തര മത്സരങ്ങള്‍ക്ക് വലിയ ഭീഷണിയാകാനിടയുണ്ട്
അബുദാബി: ട്വന്റി-20 ലീഗുകള്‍ രാജ്യാന്തര ക്രിക്കറ്റിന് ഭീഷണിയാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന് ഫാഫ് ഡുപ്ലെസിസ്. ലീഗുകളും, രാജ്യാന്തര മത്സരങ്ങളും തമ്മില്‍ സന്തുലിനമാക്കാന് ഭരണാധികാരികള്‍ ശ്രമിക്കണമെന്നും താരം വ്യക്തമാക്കി.
“ഓരോ വര്‍ഷം കഴിയുമ്പോള്‍ ലീഗുകള്‍ കൂടുതല്‍ വളരുകയും ശക്തമാകുകയുമാണ്. തുടക്കത്തില്‍ ഒന്നോ രണ്ടോ ലീഗുകള്‍ മാത്രമായിരുന്നു ലോകത്ത് തന്നെ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രതിവര്‍ഷം അഞ്ച് മുതല്‍ ഏഴ് വരെ ലീഗുകളുണ്ട്,” ഡുപ്ലെസിസ് പറഞ്ഞു.
“ഭാവിയില്‍ ലീഗുകളുടെ സാന്നിധ്യം എത്തരത്തിലാകുമെന്ന് ചിന്തിക്കേണ്ടത് പ്രധാനമാണ്. ലീഗുകളും രാജ്യാന്തര മത്സരങ്ങളും എങ്ങനെ ഒന്നിച്ചു പോകും. രണ്ടും തമ്മില്‍ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ രാജ്യാന്തര മത്സരങ്ങള്‍ക്ക് വലിയ ഭീഷണിയാകാനിടയുണ്ട്,” ഡുപ്ലെസിസ് അഭിപ്രായപ്പെട്ടു.
Also Read: WTC Final: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യക്ക് കുറച്ച് പ്രതികൂലമെന്ന് യുവരാജ്
അധികാരികള്‍ ഇത് സംബന്ധിച്ച് ഇപ്പോള്‍ തീരുമാനം എടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഫുട്ബോളിന്റെ സമാനമായ അവസ്ഥയിലേക്കെത്തുമെന്നും ഡുപ്ലെസിസ് ചൂണ്ടിക്കാണിച്ചു. ”ഇത് വലിയൊരു വെല്ലുവിളിയാണ്. ചിലപ്പോള്‍ പത്ത് വര്‍ഷം കൊണ്ട് ലീഗുകള്‍ മാത്രമായി ചുരുങ്ങിയേക്കാം. ഫുട്ബോളുപോലെ പ്രധാന ടൂര്‍ണമെന്റുകള്‍ മാത്രം ലീഗുകള്‍ക്കിടയില്‍ ഉണ്ടാകുന്ന സാഹചര്യം,” ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന് പറഞ്ഞു.
ചില താരങ്ങള്‍ സ്വതന്ത്രരായി കളിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷെ ഇത് ദേശീയ ടീമുകള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ക്രിസ് ഗെയില്‍, ഡ്വയിന്‍ ബ്രാവോ എന്നിവരെ ഉദാഹരണമായി ചൂണ്ടിക്കാട്ടി ഡുപ്ലസിസ് അഭിപ്രായപ്പെട്ടു.
Web Title: T20 leagues serious threat to international cricket says faf du plessis