Curated by Ken Sunny | Samayam Malayalam | Updated: Aug 25, 2021, 6:17 PM
ഓഗസ്റ്റ് 26 ആണ് ബർഗർ ഡേ ആയി ലോകമെമ്പാടും ആചരിക്കുന്നത്. ഇന്നേ ദിവസം സങ്കോചം കൂടാതെ ഒരു ബർഗർ കഴിക്കാം. ഒപ്പം ഫാസ്റ്റ്ഫുഡ് ലോകത്തെ ഈ രാജാവിനെപ്പറ്റി നിങ്ങളറിയാത്ത 7 കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യാം.
അതുകൊണ്ട് തന്നെയാണ് ബർഗറിനായി ലോകം ഒരു ദിവസം തന്നെ മാറ്റി വച്ചിരിക്കുന്നത്. ഓഗസ്റ്റ് 26 ആണ് ബർഗർ ഡേ ആയി ലോകമെമ്പാടും ആചരിക്കുന്നത്. ഇന്നേ ദിവസം സങ്കോചം കൂടാതെ ഒരു ബർഗർ കഴിക്കാം. അതെ സമയം ബർഗർ കഴിക്കുന്നതോടൊപ്പം ഫാസ്റ്റ്ഫുഡ് ലോകത്തെ ഈ രാജാവിനെപ്പറ്റി നിങ്ങളറിയാത്ത 7 കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യാം.
ബർഗർ യഥാർത്ഥ പേരല്ല
ബർഗർ എന്നത് യഥാർത്ഥത്തിൽ ചുരുക്കപ്പേരാണ്. ജനപ്രിയ ഫാസ്റ്റ് ഫുഡിന്റെ യഥാർത്ഥ പേര് ഹാംബർഗർ എന്നാണ്. ജർമ്മൻ കുടിയേറ്റക്കാർ അമേരിക്കയിൽ അവതരിപ്പിച്ച ഹാംബർഗ് സ്റ്റീക്കുകളിൽ നിന്നാണ് ഈ പേര് വന്നത്. ജർമനിയിലെ ഹാംബർഗ് പ്രദേശത്തുനിന്ന് വന്നവരാണ് ഈ കുടിയേറ്റക്കാർ എന്നും വാദങ്ങളുണ്ട്.
മക്ഡൊണാൾഡ്സ് ചില്ലറക്കാനല്ല
ബർഗർ കട എന്നോർക്കുമ്പോൾ ഒരു പക്ഷെ നിങ്ങൾ ഓർക്കുക മക്ഡൊണാൾഡ്സ് ആയിരിക്കും. ഇതുവരെ ലോകമെമ്പാടുമുള്ള മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റുകൾ 300 ബില്യണിലധികം ബർഗറുകൾ വിറ്റതായാണ് കണക്ക്. ബർഗർ വില്പനയുടെ റെക്കോർഡും മക്ഡൊണാൾഡ്സിന് തന്നെ. ഓരോ സെക്കൻഡിലും 75-ലധികം ബർഗറുകളാണ് മക്ഡൊണാൾഡ്സ് വിൽക്കുന്നത്.
സർവവ്യാപി ബർഗർ
ബർഗർ എന്നാണ് അമേരിക്കയിലും ഇന്ത്യയിലുമൊക്കെ ഈ വിഭവത്തെ വിളിക്കുന്നത്. അതെ സമയം ചില രാജ്യങ്ങളിൽ സാൻഡ്വിച് എന്ന പേരിൽ വിറ്റഴിക്കുന്നതും ബർഗർ തന്നെയാണ്. ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന 60 ശതമാനം സാൻഡ്വിച്ചുകളും യഥാർത്ഥത്തിൽ ബർഗറുകളാണ്.
ഫ്രാൻസിൽ നിന്നല്ല! ഫ്രഞ്ച് ഫ്രൈസിനെപ്പറ്റി നിങ്ങൾ കേട്ടിട്ടില്ലാത്ത 10 കാര്യങ്ങൾ
ഏറ്റവും കൂടുതൽ ബർഗർ കഴിക്കുന്നത് അമേരിക്കക്കാർ
അമേരിക്കക്കാർ പ്രതിവർഷം 50 ബില്യൺ ബർഗറുകൾ തിന്നുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അമേരിക്കക്കാർ ആഴ്ചയിൽ ശരാശരി മൂന്ന് തവണ ബർഗർ കഴിക്കും. ഒരു വർഷം അമേരിക്കക്കാർ കഴിക്കുന്ന ബർഗറുകൾ നിരയായി ക്രമീകരിച്ചാൽ അത് ഭൂമിയെ 32 തവണയോ അതിൽ കൂടുതലോ വലയം ചെയ്യും.
1921ലാണ് ആദ്യ ബർഗർ വിറ്റത്
ബർഗർ എന്നറിയപ്പെടുന്ന ഹാംബർഗർ, ലോകമഹായുദ്ധ കാലഘട്ടത്തിലാണ് ആദ്യമായി വിറ്റത്. 1921ൽ യുഎസ്എയിൽ ഒരു ഫാസ്റ്റ്ഫുഡ് ജോയിന്റ് ആദ്യമായി വിറ്റ ബർഗറിന് 5 സെന്റായിരുന്നു വില.
ആദ്യ ബർഗർ കണക്റ്റിക്കട്ടിൽ
1900-ൽ കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിലാണ് ആദ്യത്തെ ബർഗർ ഉണ്ടാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ഇവിടെ ഇപ്പോഴും ബർഗറിന് ചേരുവകളായി ഉള്ളി, തക്കാളി, ചീസ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ മാത്രമേ ലഭിക്കൂ. കെച്ചപ്പ്, മസ്റ്റാഡ് സോസ്, മയോണൈസ് എന്നിങ്ങനെ യാതൊരു സോസും ഇവിടെ ലഭ്യമല്ല.
കോടീശ്വരന്മാർ പോലും കഴിക്കണോ എന്ന് രണ്ടാമതൊന്ന് ചിന്തിക്കുന്ന 5 വിഭവങ്ങൾ
ലോകത്തിലെ ഏറ്റവും വിലകൂടിയ ബർഗർ
ഡച്ച് ഷെഫ് ആയ റോബർട്ട് ജാൻ ഡി വീൻ ആണ് ലോകത്തിലെ ഏറ്റവും വിലയേറിയ ബർഗർ അടുത്തിടെ തയ്യാറാക്കിയത്. ഡി ഡാൽട്ടൺസ് ഡൈനർ എന്ന ഭക്ഷണശാല നടത്തുന്ന റോബർട്ട് ലോകത്തിലെ ഏറ്റവും വിലയുള്ള ബർഗറിന് ഒരു പേരും നൽകിയിട്ടുണ്ട്, ദി ഗോൾഡൻ ബോയ്. ഒരൊറ്റ കഷണത്തിന് 5,000 ഡോളർ, ഏകദേശം 4,41,305 രൂപയാണ് വില. ലോകത്തിലെ ഏറ്റവും വിലയുള്ള ഭക്ഷണ വിഭവങ്ങളാണ് ദി ഗോൾഡൻ ബോയ് ബർഗറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭക്ഷിക്കാവുന്ന സ്വർണ്ണം കൊണ്ടുള്ള ഇലകൾ, കുങ്കുമം, വാഗ്യു ബീഫ്, കാവിയാർ എന്നിങ്ങനെയുള്ള ചേരുവകളാണ് ദി ഗോൾഡൻ ബോയ് ബർഗറിന്റെ വില ഇത്രയും കൂട്ടുന്നത്. ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പികളിൽ ഒന്നായ കോപി ലുവാക്ക് ഉപയോഗിച്ച് നിർമ്മിച്ച ബാർബിക്യൂ സോസിൻ്റെ ഒപ്പമാണ് ദി ഗോൾഡൻ ബോയ് ബർഗർ വിളമ്പുക. ഡോം പെരിഗ്നൺ ഷാംപെയ്ൻ ഒഴിച്ച് തയ്യാറാക്കിയ ബൺ ആണ് ദി ഗോൾഡൻ ബോയിൽ ഉപയോഗിക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : burger day special; 7 amazing facts you didn’t know about king of fast food
Malayalam News from malayalam.samayam.com, TIL Network