ഹൈലൈറ്റ്:
- കൂടുതല്‍ വിവരങ്ങള്‍ക്കും സാങ്കേതിക സഹായങ്ങള്‍ക്കും ജനറല്‍ ടാക്സ് അതോറിറ്റിയുടെ 16565 എന്ന നമ്പറില്‍ ബന്ധപ്പെടാം
- ഏപ്രില്‍ 30ന് ആയിരുന്നു 2020-2021 സാമ്പത്തിക വര്‍ഷത്തെ ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.
അംഗീകൃത ഓഡിറ്റിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ഓഡിറ്റ് ചെയ്താണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്.
ഖത്തരി പൗരന്മാരുടെയോ ജിസിസി പൗരന്മാരുടെയോ ഉടമസ്ഥതയില്‍ ടാക്സ് ഇളവുള്ള കമ്പനികള്‍ സിംപ്ലിഫൈഡ് ടാക്സ് റിട്ടേണ്‍ ഫോം സമര്‍പ്പിക്കണം. 10 ലക്ഷം റിയാലില്‍ കുറവ് മൂലധനവും 50 ലക്ഷം റിയാലില്‍ കുറഞ്ഞ വാര്‍ഷിക വരുമാനവുമുള്ള കമ്പനികള്‍ക്കും നികുതി ഇളവ് അനുവദിച്ചിട്ടുണ്ട്.
അതേസമയം, ഖത്തറിലെ ഇടത്തരം ചെറുകിട കമ്പനികളും ഖത്തരി പൗരന്മാരുടെയും ജിസിസി പൗരന്മാരുടെയും ഗാര്‍ഹിക സംരംഭങ്ങളും ദരീബ പോര്‍ട്ടല്‍ വഴി സിംപ്ലിഫൈഡ് ടാക്സ് റിട്ടേണ്‍ നല്‍കണം.
അതോടൊപ്പം വരുമാനം കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ്, ലീസ് കോണ്ട്രാക്റ്റ്, നല്കുന്ന ശമ്പളം വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ്, വൈദ്യുതി, വെള്ളം തുടങ്ങിയ മറ്റ് ചെലവുകളും അവയുടെ ബില്ലുകളും മുതലായവയും ഇതോടൊപ്പം നല്‍കണം. അതേസമയം, സിംപ്ലിഫൈഡ് ടാക്സ് റിട്ടേണ്‍ ഫോം നല്കുന്ന എല്ലാവരും ആദായ നികുതി നല്‍കേണ്ടിവരില്ലെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും സാങ്കേതിക സഹായങ്ങള്‍ക്കും ജനറല്‍ ടാക്സ് അതോറിറ്റിയുടെ 16565 എന്ന നമ്പറിലോ support@dhareeba.gov.qa എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
പാതി ശമ്പളം നാട്ടുകാര്‍ക്ക് നല്കി പഞ്ചായത്തംഗങ്ങള്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : deadline for filing tax returns for qatar companies august 31 non qatar companies june 30
Malayalam News from malayalam.samayam.com, TIL Network