17 വയസ്സുള്ള വിദ്യാര്‍ഥിയടക്കമുള്ളവരാണ് അറസ്റ്റിലായത്. ഒരേ സമയം സംസ്ഥാനത്തെ 477 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.
പ്രതീകാത്മക ചിത്രം Photo: The Times of India/file
ഹൈലൈറ്റ്:
- പിടിയിലായവരിൽ ഐടി ജീവനക്കാരും
- പണം കൊടുത്ത് പ്രതികള്‍ ലൈംഗികദൃശ്യങ്ങള്‍ കണ്ടിരുന്നുവെന്ന് പോലീസ്
- ഒരേസമയം പലയിടത്ത് പരിശോധന
കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായതെന്നാണ് പോലീസ് ഫറയുന്നത്. ഒരേ സമയം, സംസ്ഥാനത്തെ 477 കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗികദൃശ്യങ്ങളുടെ ലിങ്കുകള്‍ പോലീസ് കണ്ടെത്തി. ഇത്തരം സൈറ്റുകളിൽ പണം നല്‍കിയാണ് അശ്ലീലദൃശ്യങ്ങള്‍ കണ്ടിരുന്നതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. അതേസമയം, അറസ്റ്റിലായ പ്രതികളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.
17 വയസ്സുള്ള ഒരു വിദ്യാര്‍ഥി അടക്കമുള്ളവരാണ് കേസിൽ പിടിയിലായതെന്നാണ് പോലീസ് പറയുന്നത്. കൊല്ലം സ്വദേശിയായ ഇയാള്‍ മൂന്നാം തവണയാണ് സമാനമായ കേസിൽ പിടിയിലാകുന്നത്. ഐടി ജീവനക്കാരും മൊബൈൽ കടയുടമകളും അടക്കമുള്ളവരാണ് അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ക്യാമറകള്‍ വിൽക്കുന്ന കടകളുമായി ബന്ധപ്പെട്ടവരും അറസ്റ്റിലായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കിയാണ് ലിങ്കുകള്‍ പ്രചരിപ്പിച്ചിരുന്നത്. തെളിവുകള്‍ നശിപ്പിക്കാനായി പ്രതികല്‍ മൂന്നു ദിവസം കൂടുമ്പോള്‍ ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷൻ പി ഹണ്ട് വഴി ഇതുവരെ സംസ്ഥാനത്ത് 493 പേരെ പിടികൂടിയിട്ടുണ്ട്.
കര്‍ഷകരെ സഹായിക്കാന്‍ കപ്പ വില്‍പ്പനയുമായി വെളിച്ചപ്പാട്; ലാഭം വാക്സിന് ചലഞ്ചിലേക്ക്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala police arrests 28 accused in statewide raid as part of operation p hunt
Malayalam News from malayalam.samayam.com, TIL Network