ഹൈലൈറ്റ്:
- മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദ്യൂരപ്പയെ മാറ്റില്ല.
- പുറത്തുവന്ന വാർത്തകൾ തള്ളി ബിജെപി നേതൃത്വം.
- നിലപാട് വ്യക്തമാക്കി യെദ്യൂരപ്പ.
കൊവാക്സിനെ അപേക്ഷിച്ച് കൊവിഷീൽഡ് ശരീരത്തിൽ കൂടുതൽ ആൻ്റിബോഡികള്‍ സൃഷ്ടിക്കുന്നതായി പഠനം
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദ്യൂരപ്പയെ മാറ്റുമെന്ന കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല. മികച്ച രീതിയിലാണ് കൊവിഡ് സാഹചര്യത്തെ അദ്ദേഹം കൈകാര്യം ചെയ്തതെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. പുറത്തുവന്ന വാർത്തകളെ ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ തള്ളി. നേതൃമാറ്റവുമായി ബന്ധപ്പെട്ട് കർണാടക ബിജെപിയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെ അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദ്യൂരപ്പയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ബിജെപി നേതാക്കൾ കേന്ദ്ര നേതൃത്വത്തെ സമീപിച്ചതോടെയാണ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറുമെന്ന വാർത്തകൾ പുറത്തുവന്നത്. ഇതിനിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി യെദ്യൂരപ്പയും മകൻ ബി വൈ വിജയേന്ദ്ര കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
ലക്ഷങ്ങളുടെ മോഷണം; സുവേന്ദുവിനും സഹോദരനുമെതിരെ കേസ്, പ്രതികരിക്കാതെ ബിജെപി
സമ്മർദ്ദം ശക്തമായതോടെ പ്രതികരണവുമായി യെദ്യൂരപ്പ രംഗത്തുവന്നിരുന്നു. “ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നിൽക്കാൻ തയ്യാറാണ്. സ്ഥാനമൊഴിയാൽ ആവശ്യമുണ്ടായാൽ അന്ന് തന്നെ രാജിവെക്കും. ഇക്കാര്യത്തിൽ തൻ്റെ നിലപാട് വ്യക്തമാണ്. കേന്ദ്ര നേതൃത്വം നൽകിയ അവസരത്തിൻ്റെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. മറ്റ് കാര്യങ്ങൾ ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ മുന്നിലാണ്” – എന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു.
പൊതാവൂരിലെ ജനങ്ങള്‍ ചോദിക്കുന്നു, ഇവിടെയൊരു പാലം എന്നു വരും?
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : bs yediyurappa will continue as karnataka cm position
Malayalam News from malayalam.samayam.com, TIL Network