India vs Bangladesh FIFA World Cup 2022 Qualifiers Live Streaming: ആറ് മത്സരങ്ങളിൽ നിന്ന് വെറും മൂന്ന് പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് ഇയിൽ നാലാം സ്ഥാനത്താണ്
India vs Bangladesh Football Match Live Score Streaming, Fifa World Cup 2022 Qualifiers: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബംഗ്ലാദേശിനെ നേരിടാനൊരുങ്ങി ഇന്ത്യ. ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാൻ ഇന്ന് നടക്കുന്ന മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശിനെതിരെ നല്ല വിജയം ആവശ്യമാണ്. ലോകകപ്പിന് യോഗ്യത നേടുന്നതിനുള്ള സാധ്യത നീങ്ങിയെങ്കിലും 2023 ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാനുള്ള ശ്രമം ഇന്ത്യതുടരുന്നുണ്ട്.
ആറ് മത്സരങ്ങളിൽ നിന്ന് വെറും മൂന്ന് പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് ഇയിൽ നാലാം സ്ഥാനത്താണ്. ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ മൂന്നാം റൗണ്ടിൽ നേരിട്ടുള്ള പ്രവേശനം ഇന്ത്യ ഇതുവരെ ഉറപ്പാക്കിയിട്ടില്ല.
മറ്റ് നാല് നാലാം സ്ഥാനക്കാരും എട്ട് ഗ്രൂപ്പുകളിലെ എല്ലാ താഴത്തെ സ്ഥാനക്കാരും പ്ലേ-ഓഫ് റൗണ്ടിൽ മത്സരിച്ച്, അതിൽ നിന്ന് എട്ട് പേർ വീണ്ടും യോഗ്യതാ പ്രക്രിയയിലേക്ക് പ്രവേശിക്കും.
നാലാം സ്ഥാനക്കാരായ ഫിനിഷർമാരിൽ ആറ് ടീമുകൾക്ക് നിലവിൽ ഇന്ത്യയേക്കാൾ കൂടുതൽ പോയിന്റുണ്ട്. ഏഷ്യൻ കപ്പിന്റെ മൂന്നാം യോഗ്യതാ റൗണ്ടിൽ നേരിട്ട് പ്രവേശനം ഇഗോർ സ്റ്റിമാക്കിന്റെ പരിശീലനത്തിലുള്ള ഇന്ത്യൻ ടീമിന് ബംഗ്ലാദേശിനെ തോൽപ്പിക്കേണ്ടിവരും.
തിങ്കളാഴ്ച ഇന്ത്യ ജയിച്ചാൽ ആറുവർഷത്തിനിടെ ഇന്ത്യ യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ നേടുന്ന ആദ്യത്തെ ജയം ആയിരിക്കും. 2015 നവംബറിൽ ബാംഗ്ലൂരിൽ നടന്ന യോഗ്യതാ റൗണ്ട് മത്സരത്തിൽ ഗുവാമിനെതിരെ 1-0 ന് ഇന്ത്യ ജയിച്ചതാണ് അവസാനമായി ജയം.
When is the World Cup qualifying match between India and Bangladesh?- മത്സര സമയം
2021 ജൂൺ 7 തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 07:30നാണ് മത്സരം ആരംഭിക്കുന്നത്. ദോഹയിലെ അൽ സദ് സ്റ്റേഡിയത്തിലാണ് മത്സരം
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരം ആരംഭിക്കുന്നത് ഏത് സമയത്താണ്?
Which TV channels will broadcast the World Cup qualifying match between India and Bangladesh?- ഏത് ചാനലിൽ
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരം സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 എച്ച്ഡി, സ്റ്റാർ സ്പോർട്സ് 2, സ്റ്റാർ സ്പോർട്സ് 2 എച്ച്ഡി, സ്റ്റാർ സ്പോർട്സ് 3 എന്നിവയിൽ സംപ്രേഷണം ചെയ്യും.
How do I watch online live streaming of the World Cup qualifying match between India and Bangladesh?- ഓൺലൈൻ ലൈവ് സ്ട്രീമിങ്?
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.
Web Title: India vs bangladesh fifa world cup 2022 qualifiers score result goals live streaming