താല്‍ക്കാലികമായി ഇളവ് നല്കിയവര്
– 60 വയസ്സിന് മുകളിലുള്ളവര്‍
– വിട്ടുമാറാത്ത ശ്വാസകോശ രോഗമോ ആസ്ത്മയോ മൂലം കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍
– കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതമുണ്ടായവര്‍
– പാരമ്പര്യമായി അനീമിയ രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍
– വിവിധ കാരണങ്ങളാല്‍ രോഗപ്രതിരോധ ശേഷി തീരെയില്ലാത്തവര്‍
– അവയവമാറ്റ ശസ്ത്രക്രിയക്കു വിധേയമായവര്‍
മറ്റു വിഭാഗങ്ങള്‍
– കാന്‍സര്‍ രോഗികള്‍
– പ്രതിരോധ ശേഷിക്കുറവിനും മരുന്നു കഴിക്കുന്നവര്‍
– ബിഎംഐ 40ല്‍ കൂടുതലുള്ള അമിത വണ്ണമുള്ളവര്‍
– അനിയന്ത്രിതമായ പ്രമേഹമോ മറ്റു വിട്ടുമാറാത്ത രോഗങ്ങളോ കാരണം ബുദ്ധിമുട്ടുന്നവര്‍
– ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണം കഴിഞ്ഞ ആറുമാസത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍
– വൃക്കരോഗികള്‍
– ലിവര്‍ സിറോസിസ് രോഗികള്‍
– ഭിന്നശേഷിക്കാര്‍
– വൈകല്യങ്ങള്‍ കാരണം കൊവിഡ് പ്രതിരോധ നടപടികള്‍ മനസിലാക്കാനോ പ്രയോഗത്തില്‍ വരുത്താനോ കഴിയാത്ത പ്രത്യേക വിഭാഗക്കാര്‍
തവക്കല്‍നാ ആപ്ലിക്കേഷനില്‍ പ്രദര്‍ശിപ്പിക്കണം
ഇവര്‍ തങ്ങള്‍ക്കുള്ള ശാരീരിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഇളവിന് അര്‍ഹരാവുകയുള്ളൂ എന്നും മന്ത്രാലയം അറിയിച്ചു. അതേസമയം ഇവര്‍ പൂര്‍ണമായി വാക്സിനേഷന് നേടിയാല്‍ ജോലിക്ക് പോകാം. വാക്സിനേഷന് സ്റ്റാറ്റസ് തവക്കല്‍നാ ആപ്ലിക്കേഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : several sections were excluded from attending work in saudi arabia
Malayalam News from malayalam.samayam.com, TIL Network