രാജ്യത്ത് ജൂൺ 21 മുതൽ പ്രായപൂർത്തിയായ എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ സംഭരണത്തിനുള്ള മാർഗരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി. PHOTO: ANI/ Twitter
ഹൈലൈറ്റ്:
- 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ
- കേന്ദ്രം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും
- 25% വാക്സിൻ സ്വകാര്യ ആശുപത്രികൾക്കു വാങ്ങാം
വാക്സിൻ സംഭരണത്തിനുള്ള മാർഗരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കും. വാക്സിൻ നിർമാതാക്കളിൽനിന്ന് 75% വാക്സിനും കേന്ദ്രം വാങ്ങും. സംസ്ഥാനങ്ങൾക്കുള്ള 25% ഉൾപ്പെടെയാണിത്. 25% വാക്സിൻ സ്വകാര്യ ആശുപത്രികൾക്കു വാങ്ങാം. ഇതിന് സംസ്ഥാന സർക്കാരുകൾ മേൽനോട്ടം വഹിക്കണം.ഒരു ഡോസിന് പരമാവധി 150 രൂപ മാത്രമേ സർവീസ് ചാർജ് ഈടാക്കാവൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിൽ ലോക്ക് ഡൗൺ ജൂൺ 16വരെ നീട്ടി
രാജ്യത്ത് പുതുതായി മൂന്ന് വാക്സിൻ കൂടി വരുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു. നിലവിൽ ഏഴ് കമ്പനികൾ വാക്സിനുകൾ നിർമിക്കുന്നുണ്ട്. നേസൽ വാക്സിൻ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കുട്ടികളിലുള്ള വാക്സിൻ പരീക്ഷണം ഇന്ത്യയിൽ പുരോഗിക്കുകയാണ്. വൈകാതെ അക്കാര്യത്തിലും സന്തോഷ വാർത്തയുണ്ടാകുമെന്നും മോദി വ്യക്തമാക്കി.
കൊവിഡിനെതിരായ പോരാട്ടത്തിൽ വാക്സിനാണ് ഏറ്റവും വലിയ സുരക്ഷാ കവചമെന്ന് പറഞ്ഞായിരുന്നു മോദി അഭിസംബോധന ആരംഭിച്ചത്. കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിയാണിത്. ആധുനിക ലോകം ഇത്തരമൊരു പകർച്ചവ്യാധി കണ്ടിട്ടില്ല. നമ്മുടെ രാജ്യം പത തലങ്ങളിലായി പകർച്ച വ്യാധിയെ നേരിട്ടെന്നും കൊവിഡിനെതിരായ പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജൂഹി ചൗള എന്തുകൊണ്ട് 5G ഇന്റര്‍നെറ്റിനെ ഭയപ്പെടുന്നു?
രാജ്യം ഒറ്റക്കെട്ടായി കൊവിഡിനെ നേരിടുന്നു. കൊവിഡ് രണ്ടാം തരംഗത്തിനിടെ പ്രതീക്ഷിക്കാത്ത രീതിയിൽ ഓക്സിജൻ ആവശ്യം ഉണ്ടായെന്നും മോദി പറഞ്ഞു. ഓക്സിജൻ ഉൽപ്പാദനം പത്തിരട്ടി കൂട്ടി. ഓക്സിജൻ എത്തിക്കാൻ അടിയന്തര നടപടി എടുത്തെന്നും അദ്ദേഹം പറഞ്ഞു.
മെട്രോ സര്‍വ്വീസ് പുനരാരംഭിച്ചു; 50 ശതമാനം യാത്രക്കാര്‍ മാത്രം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : centre to provide free vaccines to all above 18 years says pm modi
Malayalam News from malayalam.samayam.com, TIL Network