ഹൈലൈറ്റ്:
- കൊവിഷീല്‍ഡ് എന്ന വ്യത്യസ്ത പേരായതിനാല്‍ ഇത് സൗദിയില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല.
- ആസ്ട്രസെനക്കയും കൊവിഷീല്‍ഡും തുല്യമാണെന്ന് സൗദി പ്രഖ്യാപിച്ചു
നിലവില്‍ സൗദിയില്‍ അംഗീകാരമുള്ള വാക്സിനുകളിലൊന്നായ ഓക്സ്ഫോഡ് ആസ്ട്രസെനക്ക വാക്സിന് സമാനമാണ് ഇന്ത്യയില്‍ നല്കുന്ന കൊവിഷീല്‍ഡ് വാക്സിനെന്ന് സൗദി അധികൃതര്‍ അംഗീകരിക്കുകയായിരുന്നു. സൗദിയിലെ ഇന്ത്യന്‍ എംബസിയാണ് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ കൊവിഷീല്‍ഡ് വാക്സിനെടുത്ത് ഇവിടെയെത്തുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ക്വാറന്റൈന് ഇല്ലാതെ സൗദിയില്‍ പ്രവേശിക്കാന്‍ വഴിയൊരുങ്ങും.
Also Read: സ്കൂളുകളിലെ സെമസ്റ്റര്‍ രീതി; പ്രവാസി സ്കൂളുകള്‍ക്ക് ബാധകമല്ലെന്ന് സൗദി
നിലവില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കുണ്ടെങ്കിലും മറ്റ് രാജ്യങ്ങള്‍ വഴി ഇന്ത്യക്കാര്‍ സൗദിയില്‍ എത്തിച്ചേരുന്നുണ്ട്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള വാക്സിനുകളില്‍ ഏതെങ്കിലുമൊന്ന് സ്വീകരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റൈന് വേണ്ടെന്ന് കഴിഞ്ഞ ദിവസം സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. ആസ്ട്രസെനക്കയുമായി സഹകരിച്ച് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്ന ഈ വാക്സിന് കൊവിഷീല്‍ഡ് എന്ന വ്യത്യസ്ത പേരായതിനാല്‍ ഇത് സൗദിയില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല.
തുടര്‍ന്ന് ഇന്ത്യന്‍ അധികൃതര്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് സൗദി ആരോഗ്യ മന്ത്രാലയം ആസ്ട്രസെനക്കയും കൊവിഷീല്‍ഡും തുല്യമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഓക്സ്ഫോഡ് ആസ്ട്രാസെനക്കയ്ക്കു പുറമെ, ഫൈസര്‍, മൊഡേണ, ജോണ്സണ് ആന്റ് ജോണ്സണ് എന്നിവയാണ് സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച മറ്റു വാക്സിനുകള്‍.
ഭീതിപ്പെടുത്തി കാട്ടാനകള്‍; ഉറക്കം നഷ്ടപ്പെട്ട് കുടുംബങ്ങള്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : indian vaccine covishield approved by saudi arabia
Malayalam News from malayalam.samayam.com, TIL Network