Sumayya P | Samayam Malayalam | Updated: 06 Jun 2021, 05:44:11 PM
ദിവസേന നാല് കിലോഗ്രാം വരെ ഒഴുകുന്ന മാലിന്യങ്ങള്‍ ശേഖരിക്കാനും 20 ലക്ഷം ലിറ്റല്‍ ജലം അരിച്ചെടുക്കാനും ഇതിന് ശേഷിയുണ്ട്.
ഒരു കൊട്ടയില്‍ വര്‍ഷം 1.4 ടണ്‍ മാലിന്യം ശേഖരിക്കും
കടലിലൂടെ ഒഴുകിവരുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍, എണ്ണ തുടങ്ങിയ മാലിന്യങ്ങള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഈ മാലിന്യക്കൊട്ടകള്‍ ശേഖരിക്കു. റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ഓരോ കൊട്ടകളിലും 20 കിലോഗ്രാം വരെ ഉള്‍ക്കൊള്ളാനാവും. ദിവസേന നാല് കിലോഗ്രാം വരെ ഒഴുകുന്ന മാലിന്യങ്ങള്‍ ശേഖരിക്കാനും 20 ലക്ഷം ലിറ്റല്‍ ജലം അരിച്ചെടുക്കാനും ഇതിന് ശേഷിയുണ്ട്. ഇതിലൂടെ പ്രതിവര്‍ഷം 1.4 ടണ്‍ ഒഴുകുന്ന മാലിന്യം ശേഖരിക്കാനാവുമെന്നാണ് കരുതുന്നത്. 90,000 പ്ലാസ്റ്റിക് ബാഗുകള്‍, 11,900 പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍, 50,000 വാട്ടര്‍ ബോട്ടിലുകള്‍, 35,700 ഡിസ്പോസിബിള്‍ കപ്പുകള്‍, 1,17,600 പ്ലാസ്റ്റിക് പാത്രങ്ങള്‍ എന്നിവയ്ക്ക് തുല്യമാണിത്.
20 സീ ബിന്നുകള്‍ കൂടി സ്ഥാപിക്കും
മാലിന്യക്കൊട്ടകള്‍ ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ യുഡിസിയുടെ റീസൈക്ലിംഗ് പ്ലാന്റിലെത്തിച്ച് സംസ്ക്കരിച്ച് അവയുടെ പുനരുപയോഗം സാധ്യമാക്കാനാണ് പദ്ധതി. പേള്‍ ഖത്തറിലെ മൊത്തം മാലിന്യത്തിന്റെ 22 ശതമാനം നിലവില്‍ ഇവിടെ വച്ചാണ് റീസൈക്കിള്‍ ചെയ്യുന്നത്. പേള്‍ ഖത്തറിലെ പോര്‍ട്ടോ അറേബ്യ മറീനയില്‍ സ്ഥാപിച്ച 10 മാലിന്യക്കൊട്ടകളിലൂടെ വര്‍ഷം 2.3 ബില്ല്യന്‍ ലിറ്റര്‍ ജലം അരിച്ച് 15 ടണ്‍ മാലിന്യം നീക്കം ചെയ്യാനാവുമെന്നാണ് യുഡിസി അധികൃതരുടെ കണക്കുകൂട്ടല്‍. പോര്‍ട്ടോ അറേബ്യയിലെയും ഖനാത്ത് ക്വാര്ട്ടയറിലെയും വിവിധ പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തി 20 സീ ബിന്നുകള്‍ കൂടി സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 10 seabins installed at the pearl qatar to prevent sea pollution
Malayalam News from malayalam.samayam.com, TIL Network