കേരളത്തിൽ നിന്നുള്ള നഴ്സുമാരോടുള്ള സൂപ്രണ്ടിന്റെ വിരോധമാണ് ഭാഷാ നിരോധനത്തിനു പിന്നിലെന്ന് മലയാളി നഴ്സുമാർ പറഞ്ഞു. മലയാളം വിലക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നഴ്സുമാർ.
രാഹുൽ ഗാന്ധി |TOI
ഹൈലൈറ്റ്:
- ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിച്ചില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഉത്തരവിൽ പറയുന്നു
- ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്ന് രാഹുൽ
- മലയാളം മറ്റ് ഇന്ത്യൻ ഭാഷകൾ പോലെയെന്ന് ഓർമ്മപ്പെടുത്തൽ
രോഗികൾക്കും സഹപ്രവർത്തകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ മലയാളത്തിൽ സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് നഴ്സിങ് സൂപ്രണ്ടിന്റെ ഉത്തരവ്. ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിച്ചില്ലെങ്കിൽ കനത്ത നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
‘മലയാളം സംസാരിക്കാൻ പാടില്ല’; വിലക്കിനെതിരെ നഴ്സുമാർ, വിവാദ ഉത്തരവുമായി ഡൽഹിയിലെ ആശുപത്രി
കേരളത്തിൽ നിന്നുള്ള നഴ്സുമാരോടുള്ള സൂപ്രണ്ടിന്റെ വിരോധമാണ് ഭാഷാ നിരോധനത്തിനു പിന്നിലെന്ന് മലയാളി നഴ്സുമാർ പറഞ്ഞു. രണ്ട് വർഷമായി മലയാളി നഴ്സുമാരെ മാത്രമാണ് കൊവിഡ് ഡ്യൂട്ടിക്ക് ഇടുന്നതെന്നും വടക്കേ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഈ ഡ്യൂട്ടി കിട്ടാത്തവരുണ്ടെന്നും അവർ പറഞ്ഞു.
പഞ്ചാബ്, ഹരിയാന, മിസോറാം, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നഴ്സുമാരുണ്ടെന്നും ഇവരെല്ലാം പ്രാദേശിക ഭാഷകളിലാണ് സംസാരിക്കുന്നതെന്നും നഴ്സുമാർ വ്യക്തമാക്കി.
വാതിൽപ്പടി റേഷൻ വിതരണം കേന്ദ്രം തടഞ്ഞെന്ന ആരോപണവുമായി എഎപി
അതേസമയം മലയാളം വിലക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നഴ്സുമാർ. ഓൺലൈൻ മുഖേന ചേർന്ന നഴ്സുമാരുടെ യോഗം ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഇന്നു മുതൽ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. മഹാമാരിക്കാലത്ത് സമയം നോക്കാതെ ജോലി ചെയ്യുന്ന നഴ്സുമാരെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഉത്തരവെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
വിഷയത്തിൽ ഇടപെട്ട കേരളത്തിൽ നിന്നുള്ള എംപിമാര്‍ ഉത്തരവ് പിൻവലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഹര്ഷവര്ധനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : rahul gandhi mp tweet on gb pant hospital malayalam speaking ban
Malayalam News from malayalam.samayam.com, TIL Network