ഹൈലൈറ്റ്:
- ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിലവിലെ അധ്യയന കലണ്ടര്‍ തന്നെ തുടരാം
- സെമസ്റ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം പുതിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം
വിദേശ രാജ്യങ്ങളിലെ കരിക്കുലവും അക്കാദമിക കലണ്ടറും പിന്തുടരുന്ന അവര്‍ക്ക് നിലവിലെ രീതിയില്‍ തന്നെ തുടരാമെന്നും സൗദി അധികൃതര്‍ അറിയിച്ചു. ഇതുപ്രകാരം ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിലവിലെ അധ്യയന കലണ്ടര്‍ തന്നെ തുടരാം.
Also Read: ഹജ്ജ് തീര്‍ത്ഥാടനം സൗദിയുടെ തീരുമാനം അനുസരിച്ച് മാത്രം: മുഖ്താര്‍ അബ്ബാസ് നഖ്വി
പുതിയ അധ്യയന വര്‍ഷത്തില്‍ നിലവിലെ രണ്ട് സെമസ്റ്റര്‍ രീതിക്കു പകരം മൂന്നെണ്ണമാക്കാന്‍ കഴിഞ്ഞയാഴ്ച വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരുന്നു. ഓരോ സെമസ്റ്ററിന്റെയും ദൈര്‍ഘ്യം 13 ആഴ്ച വീതമാക്കുകയും ഓരോ സെമസ്റ്ററിനുമിടയില്‍ ഒരാഴ്ച നീളുന്ന അവധി നല്‍കാനുമാണ് തീരുമാനം. ഈ പരിഷ്ക്കാരത്തില്‍ നിന്നാണ് പ്രവാസി സ്കൂളുകളെ ഒഴിവാക്കിയിരിക്കുന്നത്. സെമസ്റ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം പുതിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും നേരത്തേ തീരുമാനിച്ചിരുന്നു.
ഒന്നാം ഗ്രേഡ് മുതല്‍ തന്നെ ഇംഗ്ലീഷിനൊപ്പം കായിക വിദ്യാഭ്യാസവും സ്വയം പ്രതിരോധ കഴിവുകളും അഭ്യസിപ്പിക്കാനും നാലാം ഗ്രേഡ് മുതല്‍ വിദ്യാര്‍ഥികളില്‍ ഡിജിറ്റല്‍ നൈപുണികള്‍ വര്‍ധിപ്പിക്കാന്‍ ഇതകുന്ന പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്താനുമാണ് തീരുമാനം.
ഭീതിപ്പെടുത്തി കാട്ടാനകള്‍; ഉറക്കം നഷ്ടപ്പെട്ട് കുടുംബങ്ങള്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : private schools for foreign communities exempt from the 3 semester system
Malayalam News from malayalam.samayam.com, TIL Network