Jibin George | Samayam Malayalam | Updated: Sep 6, 2021, 3:17 PM
പശ്ചിമ ബംഗാളിലെ ഭവാനിപുർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മമതാ ബാനർജിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയേക്കില്ലെന്ന്. ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന് നടക്കും
മമതാ ബാനർജി. Photo: THE ECONOMIC TIMES
ഹൈലൈറ്റ്:
- ഭവാനിപുർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്.
- മമതയ്ക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയേക്കില്ല.
- ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന് നടക്കും.
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും നിർണായകമായ പശ്ചിമ ബംഗാളിലെ ഭവാനിപുർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയേക്കില്ലെന്ന് റിപ്പോർട്ട്. ഭവാനിപുരിൽ മമത പാർട്ടി സ്ഥാനാർഥിയാകണമെന്ന് തൃണമൂൽ കോൺഗ്രസ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
ക്രിസ്ത്യൻ പുരോഹിതനെ സ്റ്റേഷനിൽ കയറി മർദ്ദിച്ചു; ചെരിപ്പ് ഉപയോഗിച്ച് അടിച്ചു, ആക്രമണം മതപരിവര്‍ത്തനം ആരോപിച്ച്
ഭാവാനിപുരിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്താത്ത അവസ്ഥയുണ്ടായാൽ ബിജെപി മുഖ്യ എതിരാളിയും കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഒറ്റക്കെട്ടാകുന്ന അവസ്ഥയും ഉണ്ടാകും. ഭവാനിപുർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന് നടക്കും. ഒക്ടോബർ മൂന്നിനാണ് വോട്ടെണ്ണൽ നടക്കുക. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
2024ലെ പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നീക്കങ്ങളെ പ്രതിരോധിച്ച മമതാ കോൺഗ്രസ് നേതൃത്വവുമായി അടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിശാല പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിൻ്റെ ഭാഗമായി മമതാ ബാനർജിയുമായി അടുക്കാനാണ് കോൺഗ്രസ് ശ്രമം നടത്തുന്നത്. വിശാല പ്രതിപക്ഷത്തിൻ്റെ ഭാഗമായുള്ള കോൺഗ്രസുമായുള്ള ബന്ധത്തിന് തൃണമൂൽ സർക്കാരിലും കാര്യമായ എതിർപ്പില്ല എന്നത് മമതയ്ക്ക് നേട്ടമാണ്. 2024ലെ പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സോണിയ ഗാന്ധി വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ വെർച്വൽ യോഗത്തിൽ മമത പങ്കെടുത്തിരുന്നു.
ഇന്ധന വില വര്‍ധനവിന് കാരണം താലിബാന്; വാദവുമായി ബിജെപി എംഎല്‍എ
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സ്ഥാനത്ത് മമതാ ബാനർജി തുടരുന്ന കാര്യത്തിൽ നിർണായകമാണ് ഭവാനിപൂരിലെ ഉപതെരഞ്ഞെടുപ്പ്. ഭാവാനിപൂരിനൊപ്പം സംസർഗഞ്ച്, ജാംഗിപുർ എന്നിവടങ്ങളിലും സെപ്റ്റംബർ 30ന് തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതേ ദിവസം തന്നെ ഒഡീഷയിലെ പിപ്ലിയിലും അന്നു തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കും.
മുഖ്യമന്ത്രി മമതാ ബാനർജി മത്സരിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് ഭാവിനിപുർ. സംസ്ഥാന സർക്കാരിൻ്റെ അഭ്യർഥനയും ഭരണഘടനാ ആവശ്യകതയും കണക്കിലെടുത്താണ് ഭാവാനിപുരിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കഴിഞ്ഞ മെയ് മാസം നടന്ന തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് 1,956 വോട്ടിന് മമത പരാജയപ്പെട്ടിരുന്നു. ഭവാനിപ്പൂരിൽ എംഎൽഎ ആയിരുന്ന മുതിർന്ന ടിഎംസി നേതാവ് സൊവാൻദേബ് ചാറ്റോപാദ്യായ രാജി വെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2011ലും 2016 ലും ഭവാനിപ്പൂരിലെ എംഎല്‍എ ആയിരുന്നു മമതാ ബാനർജി.
മഹാരാഷ്ട്ര, തെലങ്കാന അടക്കമുള്ള ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് 31 നിയമസഭാ സീറ്റുകളിലേക്കും മൂന്ന് പാർലമെൻ്റ് സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് കൊവിഡിൻ്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെയും ചീഫ് സെക്രട്ടറിമാരുടെയും അഭിപ്രായം ആരാഞ്ഞ ശേഷമാണ് ഇത്തരമൊരു തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്.
മമതയ്ക്ക് നിർണായകം; ഭവാനിപൂരിൽ സെപ്റ്റംബര്‍ 30ന് ഉപതെരഞ്ഞെടുപ്പ്
പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുന്നിൽ കണ്ട് കോൺഗ്രസ് ദേശീയ നേതൃത്വം മമതാ ബാനർജിയുമായി അടുക്കുകയാണ്. ഡൽ ഹിയിൽ എത്തിയ മമതാ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. നരേന്ദ്ര മോദി സർക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന മമതയുടെ നിലപാട് വിശാല സഖ്യത്തിന് കരുത്ത് പകരുമെന്നാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. സോണിയ ഗാന്ധിയുമായി കഴിഞ്ഞ മാസം നടന്ന വെർച്വൽ യോഗത്തിൽ മമതയെ കൂടാതെ എൻസിപി നേതാവ് ശരത് പവാർ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയ നേതാക്കളും പങ്കെടുത്തിരുന്നു.
വ്യാജ കൊവിഡ് വാക്സിനെതിരെ കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : congress is unlikely to field a candidate against cm mamata banerjee by election in bhawanipur 2021
Malayalam News from malayalam.samayam.com, TIL Network