സച്ചിൻ എ.ജി.
മെയ് 13, 2021നു ഇക്കണോമിക് ടൈമിസിൽ വന്ന ആർട്ടിക്കിൾ പ്രകാരം കോവിഡ് രോഗികളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ലഭ്യമാണ്. നിരവധി ആൾകാർക്ക് പ്ലാസ്മ ഡൊനേഷൻ മുതൽ ഇൻഷുറൻസ് സേവനങ്ങൾ വരെ ഉൾപ്പെടുന്ന ഫോൺ കോളുകൾ വന്നതായിട്ടാണ് ഈ ആർട്ടിക്കിൾ റിപ്പോർട്ട് ചെയ്തത്. IRDA കോവിഡ് രോഗികളുടെ വിവരങ്ങൾ, അവരുടെ സമ്മതം ഇല്ലാതെ ഉപയോഗിക്കാൻ പാടില്ല എന്ന കർശന നിർദേശം ഇൻഷുറൻസ് കമ്പനികൾക്കു നല്ലക്കിയിട്ടും ഉണ്ട്. ജൂലൈ 2, 2021നു, ഡെക്കാൻ ഹെറാൾഡ് പത്രം ബംഗളുരുവിൽ കോവിഡ് രോഗികളുടെ വിവരങ്ങൾ ചോരുന്നതിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.
ഒരു കോവിഡ് രോഗിക്ക് പോസിറ്റീവ് ആയതു മുതൽ നെഗറ്റീവ് ആയതിനു ശേഷവും ഹോസ്പിറ്റൽ ബെഡ് മുതൽ ഹോം സാനിറ്റൈസിങ് സർവീസ് ഉൾപ്പടെ ഉള്ള മാർക്കറ്റിംഗ് ഫോൺ കോളുകൾ ആണ് വന്നത്. 27 ഏപ്രിൽ 2020നു ദി ഹിന്ദു പത്രത്തിൽ വന്ന റിപ്പോർട്ട് പ്രകാരം കണ്ണുരും കാസർഗോഡും കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നതായി സംശയിക്കപ്പെടുന്നു. നിരവധി വ്യക്തികൾക്ക് അന്ന് പരിചയം ഇല്ലാത്ത നമ്പറുകളിൽ നിന്നും കോളുകൾ വന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടതും ആണ്.
മാർച്ച് 26,2020നു ടൈംസ് ഓഫ് ഇന്ത്യ ൽ വന്ന ആർട്ടിക്കിൾ പ്രകാരം ജില്ലാ ഭരണകൂടത്തിന്റെ കമ്പ്യൂട്ടറുകളിൽ നിന്നും കോവിഡ് രോഗികളുടെയും ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികളുടെയും വിവരങ്ങൾ ചോർന്നതായി സംശയിക്കപ്പെടുന്നു. അന്ന് ജില്ലാ കളക്ടർ ആയിരുന്ന പി ബി നൂഹ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മേൽ പറഞ്ഞ സാഹചര്യങ്ങൾ നിലനിൽക്കേ ഉദയ കേരളം തിരുവനന്തപുരം ജില്ലയിൽ നടത്തിയ അന്വേഷണത്തിൽ ജില്ലയിൽ ഉള്ള കോവിഡ് രോഗികളുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും വിവരങ്ങൾ ചോരാനുള്ള ഒരു സാധ്യത ശ്രദ്ധയിൽ പെട്ടു.
തിരുവനന്തപുരം ജില്ലയിലെ കോവിഡ് രോഗികളെയും ക്വാറന്റൈനിൽ കഴിയുന്നവരെയും ചേർത്ത് കൊണ്ട് അതാതു പോലീസ് സ്റ്റേഷനുകൾ അവരുടെ നിയന്ത്രണത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കാറുണ്ട്.ഈ ഗ്രൂപ്പിൽ ആഡ് ചെയ്യപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങൾ, അതായതു ഫോൺ നമ്പറുകൾ, ആ ഗ്രൂപ്പിൽ ഉള്ള ആർക്കും ലഭ്യമാണ്.ഇതിൽ സ്ത്രീകളുടെയും ഫോൺ നമ്പറുകൾ ഉണ്ട്.ഏതു പോലീസ് സ്റ്റേഷൻ ആണോ ഗ്രൂപ്പ് ഉണ്ടാക്കുന്നത് ആ സ്റ്റേഷൻ പരിധിയിൽ ഉള്ള രോഗികളെ ആണ് അതിൽ ആഡ് ചെയ്യുന്നത്.
അപ്പോൾ ഏതു ചുറ്റളവിൽ ഉള്ള വ്യക്തി ആണെന്നും അറിയാൻ കഴിയും. ഈ ഗ്രൂപ്പുകളിൽ ഉള്ള ആർക്കും ഗ്രൂപ്പ് മെമ്പേഴ്സിന്റെ വിവരങ്ങൾ സ്ക്രീൻ ഷോട്ട് എടുക്കാൻ കഴിയും. ഇത് ആര് സ്ക്രീന്ഷോട്ട് എടുത്തു, ആര് ഈ വിവരങ്ങൾ ചോർത്തി എന്നുള്ളത് പിന്നീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അപ്പോൾ ഈ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഒരു വലിയ സുരക്ഷാവിഴ്ച അല്ലെ? ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന Right to privacy യുടെ ലംഘനം അല്ലെ? നാളെ ഈ വിവരങ്ങൾ സ്വകാര്യ കമ്പനികൾക്കും ഡാർക്ക് വെബിലും ലഭ്യമാവതില്ല എന്ന് എന്താണ് ഉറപ്പ്? സർക്കാരും കേരള പോലീസും ഈ സുരക്ഷാവീഴ്ച പരിഹരിക്കുന്നതിനായി ഉടൻ തന്നെ നടപടികൾ സ്വീകരിക്കേണ്ടതാണ്.