റിയാദ്> 25 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ ലാസര്ദ്ദീ യൂണിറ്റ് പ്രസിഡണ്ട് ആയ രാജേഷിന് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി. കേളിയുടെ ആദ്യകാലം മുതലുള്ള പ്രവര്‍ത്തകനായിരുന്നു.
ന്യൂ സനയ്യ ഏരിയ രൂപീകരണത്തില്‍ മുഖ്യ പങ്കുവഹിക്കുകയും ന്യൂ സനയ്യ രക്ഷാധികാരി കമ്മിറ്റിയിലും, ഏരിയ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗദി ലാസുറുദ്ദീ കമ്പനിയില്‍ ഇലക്ട്രിഷന്‍ കം മെഷീന് മെക്കാനിക് ആയി ജോലി ചെയ്തു വരികയായിരുന്ന രാജേഷ് കോഴിക്കോട്ട് മാവൂര്‍ സ്വദേശിയാണ്.
യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പു ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ഷമല്‍ രാജ് അധ്യക്ഷതയും സെക്രട്ടറി നിസ്സാര്‍ മണ്ണഞ്ചേരി സ്വാഗതവും പറഞ്ഞു. കേളി രക്ഷാധികാരി സമിതി കണ്‍വീനര്‍ കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, കേളി ആക്ടിങ് സെക്രട്ടറി ടി.ആര്.സുബ്രഹ്മണ്യന്, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ന്യൂ സനയ്യ രക്ഷാധികാരി കണ്‍വീനര്‍ മനോഹരന്, ഏരിയ സെക്രട്ടറി ബേബികുട്ടി, ഏരിയ ജോയിന്റ് ട്രഷറര്‍ ഹുസൈന് മണക്കാട്, ഏരിയ കമ്മിറ്റി അംഗങ്ങളായ ബൈജു ബാലചന്ദ്രന്, ബേബി ചന്ദ്രകുമാര്‍, കരുണാകരന് മണ്ണടി, യൂണിറ്റ് ഭാരവാഹികള്‍, യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി നിസ്സാര്‍ മണ്ണഞ്ചേരി രാജേഷിന് കൈമാറി. യാത്രയയപ്പ് യോഗത്തിന് രാജേഷ് നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..