Ken Sunny | Samayam Malayalam | Updated: 08 Jun 2021, 07:29:00 PM
ലഭിച്ച പണം എല്ലാം കൂട്ടി തന്റെ സ്വപ്നമായ ഹോട്ടൽ 80 വയസുള്ള കാന്ത പ്രസാദും ഭാര്യയും മാളവ്യ നഗറിൽ കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ചു. പക്ഷെ അധികം താമസമില്ലാതെ ഹോട്ടൽ അടച്ചുപൂട്ടേണ്ടി വന്നു.
Baba ka Dhaba
ഹൈലൈറ്റ്:
- ലോക്ക്ഡൗൺ മൂലം കച്ചവടം തീരെയില്ല എന്നുപറഞ്ഞ് കരയുന്ന കാന്ത പ്രസാദിന്റെ വീഡിയോ യൂട്യൂബറായ ഗൗരവ് വാസൻ ആണ് പുറത്ത് വിട്ടത്.
- പിന്നീട് സഹായപ്രവമായിരുന്നു. ധാരാളം പണം കാന്ത പ്രസാദിന് കിട്ടി.
- കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം മൂലം ജനങ്ങൾ പുറത്തിറങ്ങാതായതോടെയാണ് ഹോട്ടൽ അടച്ചുപൂട്ടേണ്ടി വന്നത്.
ലഭിച്ച പണം എല്ലാം കൂട്ടി തന്റെ സ്വപ്നമായ ഹോട്ടൽ 80 വയസുള്ള കാന്ത പ്രസാദും ഭാര്യയും മാളവ്യ നഗറിൽ കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ചു. തെക്കേ ഡൽഹിയിൽ ആരംഭിച്ച ഹോട്ടലിൽ ഇന്ത്യൻ വിഭവങ്ങളും ചൈനീസ് വിഭവങ്ങളുമാണ് വിളമ്പിയിരുന്നത്. പക്ഷെ മാസങ്ങൾക്കുള്ളിൽ പുതുതായി തുടങ്ങിയ ഹോട്ടൽ കാന്ത പ്രസാദിന് അടച്ചുപൂട്ടേണ്ടി വന്നു.
മൂങ്ങയെപോലെ 180 ഡിഗ്രി തല തിരിക്കാം! അത്ഭുതമായി യുവാവ്
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം മൂലം ജനങ്ങൾ പുറത്തിറങ്ങാതായതോടെയാണ് ഹോട്ടൽ അടച്ചുപൂട്ടേണ്ടി വന്നത് എന്നാണ് വിവരം. ഹോട്ടൽ അടച്ചു പൂട്ടി എന്ന് മാത്രമല്ല ജീവിക്കാൻ തട്ടുകട വീണ്ടും തുടങ്ങി കാന്ത പ്രസാദിന്. കോവിഡ് ലോക്ക്ഡൗൺ മൂലം ഞങ്ങളുടെ ധാബയിലെക്ക് ആൾകാർ വരുന്നത് കുറഞ്ഞു. മുൻപ് 3,500 രൂപ വരെ കച്ചവടം നടന്നിരുന്നപ്പോൾ ഇപ്പോൾ 1000 രൂപയുടെ കച്ചവടം പോലും നടക്കുന്നില്ല എന്നാണ് കാന്ത പ്രസാദ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു! കിട്ടിയതും പൊരിച്ചത്…പക്ഷെ കോഴിയല്ല
5 ലക്ഷം രൂപ നിക്ഷേപത്തിലാണ് കാന്ത പ്രസാദ് കഴിഞ്ഞ വർഷം ഹോട്ടൽ ആരംഭിച്ചത്. മൂന്ന് തൊഴിലാളികളെയും അദ്ദേഹം നിയമിച്ചു. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം എല്ലാം തകർത്തു. ആൾക്കാർ വരാതായതോടെ പ്രസാദ് ഭക്ഷണശാല അടച്ചുപൂട്ടി. “പ്രതിമാസ ശരാശരി വിൽപ്പന ഒരിക്കലും 40,000 രൂപ കവിഞ്ഞിട്ടില്ല. എല്ലാ നഷ്ടങ്ങളും എനിക്ക് സഹിക്കേണ്ടി വന്നു. ഒരു പുതിയ റെസ്റ്റോറന്റ് തുറക്കാൻ ഞങ്ങളെ തെറ്റായി ഉപദേശിച്ചതായി എനിക്ക് മനസ്സിലായി” കാന്ത പ്രസാദ് പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : remember baba ka dhaba couple? kanta prasad and his wife return to old roadside stall
Malayalam News from malayalam.samayam.com, TIL Network