മനാമ> വര്‍ധിച്ച കോവിഡ് കേസുകള്‍ നേരിടാനായി ബഹ്റൈന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഈ മാസം 25 വരെ നീട്ടി. ഷോപ്പിംഗ് മാളുകള്‍, റീടെയ്ല്‍ സ്റ്റോറുകള്‍, റെസ്റ്ററോണ്ടുകള്‍. കോഫി ഷോപ്പുകള്‍, ജിം, സലൂണ്‍, സ്പാ, സിനിമാ തീയേറ്ററുള്, സ്കൂളുകള്‍ എന്നിവ അടച്ചിടുന്നത് തുടരും.
വീടുകളിലടക്കം എല്ലാ ഒത്തുചേരലുകളും സമ്മേളനങ്ങളും നിരോധിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ 70 ശതമാനം ജീവനക്കാര്‍ക്കും വിദൂര ജോലി തുടരാം.
അനിവാര്യമല്ലാത്ത മേഖലകളില്‍ മെയ് 26 മുതല്‍ ജൂണ്‍ 10 വരെയാണ് നേരത്തെ ഭാഗിക അടച്ചിടല്‍ ഏര്‍പ്പെടുത്തിയത്. മുന്‍കരുതല്‍ നടപടി ഫലം കണ്ടുതുടങ്ങിയതായും എന്നാല്‍, രോഗികള്‍ കുറയുന്ന പ്രവണത നിലനിര്‍ത്തേണ്ടതുണ്ടെന്നും കോവിഡ് മഹാമാരി കൈാര്യം ചെയ്യുന്ന ദേശീയ കര്‍മ്മസമിതി വ്യക്തമാക്കി.
റസ്റ്ററോന്റുകളിലും കഫേകളിലും ഡെലിവറിയാകാം. സൂപ്പര്‍മാര്‍ക്കറ്റ്, കോള്‍ഡ് സ്റ്റോര്‍, പഴംപച്ചക്കറി കടകള്‍, മത്സ്യ, മാംസ കടകള്‍, ബേക്കറികള്‍, പെട്രോള്‍ പമ്പുകള്‍, സ്വകാര്യ ആശുപത്രികള്‍, ഫാര്‍മസികള്‍, ടെലികമ്മ്യൂണിക്കേഷന്‍ ഷോപ്പുകള്‍, ബാങ്ക്, മണി എക്സ്ചേഞ്ച്, സ്വകാര്യ കമ്പനികള്‍, നിര്‍മ്മാണ മേഖല, ഫാക്ടറികള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..