കൊച്ചി : “14 Days of Love” പ്രേക്ഷകർക്കിടയിൽ ശ്രെദ്ധനേടുന്നു. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ കോവിഡ് കാലവും ക്വാറന്റൈൻ ദിനങ്ങളും പശ്ചാത്തലമാകുന്ന ഷോർട് ഫിലിം 14 ദിവസങ്ങൾക്കിടയിൽ നടക്കുന്ന പ്രണയ കഥയാണ് പറഞ്ഞിരിക്കുന്നത്.
സംഗീതവും പ്രണയവും തമാശകളും ചേർന്നൊരു ഫീൽ ഗുഡ് ഹ്രസ്വ ചിത്രം. മലയാളത്തിലെ മുൻനിര താരങ്ങളായ ദുൽഖർ സൽമാൻ,പൃഥ്വിരാജ് സുകുമാരൻ , ജയസൂര്യ , ഉണ്ണി മുകുന്ദൻ എന്നിവരിലൂടെ റിലീസ് ആയ ഹ്രസ്വ ചിത്രം യു ട്യൂബിൽ ഏഴ് ദിവസം കൊണ്ട് 30 ലക്ഷത്തിൽ പരം ആളുകൾ കണ്ടു കഴിഞ്ഞു.
സിനിമ താരങ്ങളായ ഉണ്ണി ലാലുവും നയന എൽസയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നഹാസ് ഹിദായത്ത് എന്ന യുവ സംവിധായകനാണ്. വിഷ്ണു പ്രസാദ് ക്യാമറയും സംഗീത സംവിധായകൻ ജോയൽ ജോൺസനുമാണ്. പ്രമുഖ Online media Company യായ Silly Monks Productions ആണ് 14 days of love നിർമ്മിച്ചിരിക്കുന്നത്.