മുഖത്തെ ചുളിവുകള്‍ക്ക് പരിഹാരമായി പ്രയോഗിയ്ക്കാവുന്ന ഒരു ഫേസ് പായ്ക്ക്.
ഇത്തരം പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനായി കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നതിനേക്കാള്‍ പ്രകൃതിദത്ത വഴികളാണ് ഗുണം നല്‍കുക. യാതൊരു പാര്‍ശ്വ ഫലവുമില്ലാത്ത ചില പ്രത്യേക അടുക്കള ചേരുവകള്‍ ഇതിനായി ഉപയോഗിയ്ക്കാം. ഇതിനായി സഹായിക്കുന്ന അടുക്കള ചേരുവകള്‍ ധാരാളമുണ്ട്. ഇതിലൊന്നാണ് തൈര്.
തൈര്
തൈര് മുഖത്തിന് ചെറുപ്പം നല്കാന് ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ബി5, ബി2, ബി12 എന്നിവ ഫ്രീ റാഡിക്കലുകളില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കാന്‍ സഹായിക്കുന്നു. ഇത് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈര്‍പ്പക്കുറവ്, വരണ്ട മുഖം ചുളിവു വീഴാനും മുഖത്തിനു പ്രായം തോന്നിപ്പിയ്ക്കുവാനും കാരണമാകുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് തൈര്. ഇത് മുഖത്തിന് നല്ലൊരു മോയിസ്ചറൈസര്‍ ഗുണം നല്കുന്ന ഒന്നാണ്.ഇത് ചുളിവുകള്‍ ഒഴിവാക്കുന്നു. തൈരിലെ ലാക്ടിക് ആസിഡാണ് ചുളിവുകള്‍ വീഴുന്നതു തടഞ്ഞ് ചര്‍മത്തിനു ചെറുപ്പം നല്‍കുന്നത്. ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കുവാനും ഇതു സഹായിക്കുന്നു.
ഗ്രീന്‍ ടീ
ഈ കൂട്ടില്‍ ഗ്രീന്‍ ടീയും ചേര്‍ക്കും.ഇത് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ ഗുണകരമാണ്. ആരോഗ്യപരിപാലത്തിും ചര്‍മ പരിപാലനത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ ഗുണകരമാണ് ഗ്രീന്‍ ടീ. ഇതു കൊണ്ട് പ്രത്യേക രീതിയിലെ ഫേസ് പായ്ക്ക് ഉണ്ടാക്കി ഉപയോഗിയ്ക്കുന്നത് മുഖത്തെ ചുളിവുകള്‍ക്കുളള നല്ലൊരു പരിഹാരമാണ്. മുഖക്കുരു തടയുവാനും ചര്‍മത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കുവാനും ഗ്രീൻ ടീ സഹായിക്കുന്നു.
ഇതുണ്ടാക്കാന്‍
ഇതുണ്ടാക്കാന്‍ എളുപ്പമാണ്. തൈര് എടുക്കുക. അല്പം പുളിച്ചതെങ്കില് നല്ലത്. തൈര് അലര്ജിയെങ്കിലോ ഇഷ്ടമില്ലെങ്കിലോ പഴുത്ത പഴം ഇതിനായി ഉപയോഗിയ്ക്കാം. ഇതിലേയ്ക്ക് ഗ്രീന്‍ ടീയുടെ ടീ ബാഗിനുള്ളിലെ തരിപ്പായി തേയില ഉപയോഗിയ്ക്കാം. ഉപയോഗിച്ച ഗ്രീന്‍ ടീ ബാഗ് മതി. ഉപയോഗിയ്ക്കാത്തതെങ്കില് അല്പനേരം തൈരില്‍ ഇട്ടു വയ്ക്കുക. ഇത് നല്ലതു പോലെ ഇളക്കി മുഖത്ത് പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകാം.
ഈ മിശ്രിതം
ഈ മിശ്രിതം പിന്നീട് തണുത്ത വെള്ളത്തിൽ കഴുകി കളയുക.ഇതും മുഖത്തിന് ചെറുപ്പം നല്കുന്ന തൈരു കൂട്ടാണ്. മുഖത്തിന് നിറവും ഈ കൂട്ടുകളിലൂടെ ലഭിയ്ക്കും. ഇത് മുഖത്തിന് ഇലാസ്റ്റിസിറ്റി നല്‍കും. മുഖത്തിന് ഈര്‍പ്പം നല്കുന്ന ഇത് മുഖചര്‍മത്തിന് മൃദുത്വവും തിളക്കവും നല്‍കും.ചര്‍മം മിനുസവും തിളക്കവുമുള്ളതാകാന്‍ സഹായിക്കും.തൈരില്‍ അടങ്ങിയിരിയ്ക്കുന്ന സിങ്ക് കോശ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. സെബം ഉല്പാദനത്തെ നിയന്ത്രിയ്ക്കുന്നതുവഴി മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള തൈര് ചര്‍മം വരണ്ടുപോകാതെ ചര്‍മത്തിന്റെ ഫ്രഷ്നസ് നില നിര്‍ത്തുകയും സംരക്ഷിയ്ക്കുന്നു. തൈരിന് മൈക്രോബിയല്‍ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു പോലുള്ള പ്രശ്നങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : curd green tea pack for face
Malayalam News from malayalam.samayam.com, TIL Network