അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം പിന്മാറുന്ന പശ്ചാത്തലത്തിലാണ് താലിബാൻ്റെ ഉന്നതനേതാക്കളുമായി ബന്ധം സ്ഥാപിക്കാൻ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
മുല്ലാ ബറാദർ അടക്കമുള്ള നേതാക്കൾ റഷ്യയിൽ സമാധാന ചർച്ചയ്ക്ക് എത്തിയപ്പോൾ Photo: AP/File
ഹൈലൈറ്റ്:
- മുല്ലാ ബറാദാറുമായി ആശയവിനിമയം നടത്തി
- മികച്ച ബന്ധമുണ്ടാക്കാനുള്ള ശ്രമത്തിൽ ഇന്ത്യ
- അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം പിന്മാറുന്നു
അഫ്ഗാനിസ്ഥാനിലെ താലിബാൻ വിഭാഗങ്ങളും നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ ആശയവിനിമയത്തിനുള്ള ശ്രമം ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം അതിവേഗം പിന്മാറുന്ന സാഹചര്യത്തിലാണ് നീക്കമെന്നും അവര്‍ അറിയിച്ചു. നിലവിൽ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അഫ്ഗാൻ ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന താലിബാൻ നേതാക്കളുമായി മാത്രമാണ് ആശയവിനിമയത്തിനു ശ്രമിക്കുന്നതെന്നും പാക്, ഇറാൻ സ്വാധീനമുള്ള നേതാക്കളുമായി ചര്‍ച്ചയ്ക്കില്ലെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഏതാനും മാസങ്ങളായി ഈ ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
Also Read: കാത്തിരിപ്പിനു വിരാമം, ബെക്സ് കൃഷ്ണൻ കേരളത്തിൽ; വിമാനത്താവളത്തിൽ സ്വീകരിച്ച് കുടുംബം
താലിബാൻ്റെ സഹസ്ഥാപകരനും സംഘടനയിലെ രണ്ടാമത്തെ ഏറ്റവു വലിയ നേതാവുമായ മുല്ലാ ബറാദാറുമായി ഇന്ത്യ ആശയവിനിമയം നടത്തിയെന്നു എന്നാൽ ഇരുവിഭാഗവും തമ്മിൽ കടിക്കാഴ്ച നടന്നതായി വിവരമില്ലെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. മറ്റു താലിബാൻ നേതാക്കളുമായും ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ഇതുവരെ അഭിപ്രായ സമന്വയത്തിലെത്താൻ സാധിച്ചിട്ടില്ല.
താലിബാൻ നേതാവ് മുല്ല ബറാദാറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും തമ്മിൽ യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറുന്നതു സംബന്ധിച്ച് കരാറൊപ്പിട്ടിരുന്നു. നിലവിൽ ദോഹയിലെ താലിബാൻ ഓഫീസിൻ്റെ ചുമതലയാണ് മുല്ല ബറാദാറിനുള്ളത്. അഫ്ഗാനിസ്ഥാൻ താലിബാൻ നിയന്ത്രണത്തിലായിരുന്ന 1996 – 2001 കാലത്ത് ബറാദാറിന് വലിയ ചുമതലകളാണ് ഉണ്ടായിരുന്നത്. കാബൂളിലെ ഹമമീദ് കര്‍സായി സര്‍ക്കാരുമായി വിലപേശൽ നടത്തുന്നതിനിടെ 2010ൽ ഇയാളെ പാക് ചാരസംഘടനയായ ഐഎസ്ഐ പിടികടിയിരുന്നു. തുടര്‍ന്ന് 2018ലാണ് ഇയാളെ പാകിസ്ഥാൻ മോചിപ്പിച്ചത്.
Also Read: കുഴൽപ്പണക്കേസും കോഴ ആരോപണവും: കെ സുരേന്ദ്രനെ ഡൽഹിയ്ക്ക് വിളിപ്പിച്ച് ബിജെപി കേന്ദ്രനേതൃത്വം
നിലവിൽ ദക്ഷിണേഷ്യൻ മേഖലയിൽ നിന്ന് അഫ്ഗാനിസ്ഥാൻ പുനര്‍നിര്‍മാണത്തിനായി ഏറ്റവും വലിയ സഹായവാഗ്ദാനം നടത്തിയിട്ടുള്ള രാജ്യവും ഇന്ത്യയാണ്. രണ്ട് ലക്ഷം കോടി രൂപയുടെ സഹായമാണ് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുള്ളത്. എന്നാൽ പാക് സഹായത്തോടെ താലിബാനുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിൽ റഷ്യയും ചൈനയും ഇറാനും അടക്കമുള്ള രാജ്യങ്ങള്‍ ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ട്.
പെട്രോള്‍ വിലയില്‍ ഇനി പേടിയില്ല; ടിന്സിന് ചുക്കുടു വണ്ടിയുണ്ട്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : government of india reportedly initiated talks with taliban leaders as us army withdraws from afghanistan
Malayalam News from malayalam.samayam.com, TIL Network