Sumayya P | Samayam Malayalam | Updated: 09 Jun 2021, 10:57:00 AM
മൊഡേണ, ഫൈസര്‍ ബയോണ്‍ടെക് വാക്സിനുകളില്‍ ഒന്നാം ഇവര്‍ക്കിടയില്‍ വിതരണം ചെയ്തത്. ഏതെങ്കിലും ഒരു വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷം 14 ദിവസം പൂര്‍ത്തിയാക്കിയവരെയാണ് പൂര്‍ണമായും വാക്സിനെടുത്തവരായി കണക്കാക്കുന്നത്.
ഹൈലൈറ്റ്:
- രാജ്യത്ത് വാക്സിനേഷന് കാംപയിന് ആരംഭിച്ച ശേഷം 27,16,670 ഡോസ് വാക്സിനുകളാണ് ചൊവ്വാഴ്ച വരെ നല്‍കിയത്.
- 12നും 15നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്സിന് വിതരണം ആരംഭിച്ചു
കോവിഡിനെ നേരിടാനുള്ള പ്രയത്നത്തില്‍ ഒരു വലിയ ചുവട് വയ്പ്പാണ് ഈ നേട്ടമെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. മൊഡേണ, ഫൈസര്‍ ബയോണ്‍ടെക് വാക്സിനുകളില്‍ ഒന്നാം ഇവര്‍ക്കിടയില്‍ വിതരണം ചെയ്തത്. ഏതെങ്കിലും ഒരു വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷം 14 ദിവസം പൂര്‍ത്തിയാക്കിയവരെയാണ് പൂര്‍ണമായും വാക്സിനെടുത്തവരായി കണക്കാക്കുന്നത്. രാജ്യത്ത് വാക്സിനേഷന് കാംപയിന് ആരംഭിച്ച ശേഷം 27,16,670 ഡോസ് വാക്സിനുകളാണ് ചൊവ്വാഴ്ച വരെ നല്‍കിയത്.
Also Read: യാത്രാവിലക്ക്: സൗദി വിസകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി
രാജ്യത്ത് വാക്സിനെടുക്കാന്‍ യോഗ്യരായവരില്‍ 67.3 ശതമാനത്തിന് ഇതിനകം ഒരു ഡോസ് വാക്സിന് നല്‍കിക്കഴിഞ്ഞു. കൊവിഡ് വ്യാപനം സങ്കീര്‍ണമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുള്ള 60 വയസ്സിന് മുകളിലുള്ള 93.9 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും ഇവരിലെ 86.9 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും ലഭിച്ചു കഴിഞ്ഞതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12നും 15നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഫൈസര്‍ ബയോണ്‍ടെക് വാക്സിന് വിതരണം ഖത്തറില്‍ ഇതിനകം ആരംഭിച്ചിരുന്നു.
പെട്രോള്‍ വിലയില്‍ ഇനി പേടിയില്ല; ടിന്സിന് ചുക്കുടു വണ്ടിയുണ്ട്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : more than half of adults in qatar get both covid-19 vaccine doses
Malayalam News from malayalam.samayam.com, TIL Network