രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം കുറയുന്നതിൻ്റെ ഭാഗമായി തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഒരു ലക്ഷത്തിൽ താഴെ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതീകാത്മക ചിത്രം Photo: Agencies/File
ഹൈലൈറ്റ്:
- ആക്ടീവ് കേസുകളുടെ എണ്ണത്തിലും കുറവ്
- ഒറ്റ ദിവസം വാക്സിൻ കിട്ടിയത് 28 ലക്ഷത്തോളം പേര്‍ക്ക്
- രാജ്യത്ത് രണ്ടാം തരംഗത്തിൽ വലിയ കുറവ്
നിലവിൽ രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് കേരളം. 24 മണിക്കൂറിനുള്ളിൽ 18,023 കേസുകള്‍ രേഖപ്പെടുത്തിയ തമിഴ്നാടാണ് മുന്നിൽ കേരളത്തിൽ ഇന്നലെ 15,567 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ 10,891 കേസുകളും കര്‍ണാടകയിൽ 9808 കേസുകളും ആന്ധ്രാ പ്രദേശിൽ 7796 കേസുകളും രേഖപ്പെടുത്തിയെന്നാണ് ഔദ്യോഗിക കണക്കുകള്‍.
Also Read: താലിബാനുമായി സൗഹൃദം സ്ഥാപിക്കാൻ ഇന്ത്യ; നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി
രാജ്യത്ത് മൊത്തം രേഖപ്പെടുത്തിയ കണക്കുകളുടെ 67 ശതമാനവും കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. പുതുതായി രേഖപ്പെടുത്തി ഒരു ലക്ഷം കൊവിഡ് കേസുകള്‍ കൂടി പരിഗണിക്കുമ്പോള്‍ രാജ്യത്തെ മൊത്തം കൊവിഡ് 19 ബാധ 2,90,89,069 ആയി ഉയര്‍ന്നു. 3,53,528 ആണ് രാജ്യത്തെ മൊത്തം കൊവിഡ് മരണസംഖ്യ.
മഹാരാഷ്ട്രയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തത്. 702 മരണം. തമിഴ്നാട്ടിൽ 409 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
Also Read: കോൺഗ്രസ് ഉണർന്നാൽ സിപിഎമ്മിന് പിടിച്ചു നിൽക്കാനാവില്ല; ബൂത്ത് തലം മുതൽ പുനഃസംഘടിപ്പിക്കും: സുധാകരൻ
നിലവിൽ 12.31 ലക്ഷം ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനുള്ളിൽ ആക്ടീവ് കേസുകളുടെ എണ്ണത്തിൽ 72,287 പേരുടെ കുറവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 27,76,096 ലക്ഷം ഡോസ് കൊവിഡ് 19 വാക്സിൻ നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതോടു കൂടി രാജ്യത്ത് നല്കുന്ന മൊത്തം വാക്സിൻ ഡോസുകളുടെ എണ്ണം 28 കോടിയോട് അടുത്തു. വരും മാസങ്ങളിൽ പ്രതിദിനം ഒരു കോടി ഡോസ് വാക്സിൻ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ജമ്മുവിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തില്‍ തീപിടിത്തം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : india records less than one lakh fresh covid 19 cases for the second day kerala on second position in new cases
Malayalam News from malayalam.samayam.com, TIL Network