ഹൈലൈറ്റ്:
- യുപി കേഡറിലെ ഉദ്യോഗസ്ഥൻ
- മുൻ യുപി ചീഫ് സെക്രട്ടറിയായിരുന്നു
- സുനിൽ അറോറയുടെ ഒഴിവിൽ നിയമനം
Also Read: കോൺഗ്രസ് ഉണർന്നാൽ സിപിഎമ്മിന് പിടിച്ചു നിൽക്കാനാവില്ല; ബൂത്ത് തലം മുതൽ പുനഃസംഘടിപ്പിക്കും: സുധാകരൻ
അനൂപ് ചന്ദ്ര പാണ്ഡേ കൂടി എത്തുന്നതോടെ മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒഴിവുകള്‍ എല്ലാം നികത്തപ്പെടും. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പുതിയ നിയമനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ സുശീൽ ചന്ദ്രയും തെരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാറുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റംഗങ്ങള്‍.
Also Read: ആശ്വാസനിരക്കിൽ കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 92,596 കേസുകള്‍; രണ്ടാം സ്ഥാനത്ത് കേരളം
മുൻപ് ഉത്തര്‍ പ്രദേശ് ചീഫ് സെക്രട്ടറിയിയായും സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ, വ്യവസായ വികസന കമ്മീഷണറായും അനൂപ് ചന്ദ്ര പാണ്ഡേ പ്രവര്‍ത്തിച്ചിട്ടുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ അദ്ദേഹത്തിന് എംബിഎയും പുരാതന ചരിത്രത്തിൽ ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. 2019ലാണ് സര്‍വീസിൽ നിന്ന് വിരമിച്ചത്. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലയിൽ 2024 ഫെബ്രുവരി വരെ മാത്രമാണ് ഇദ്ദേഹത്തിന് ചുമതലയുണ്ടാകുക.
ഇരട്ടക്കുഴല്‍ തോക്കിന്‍റെ ഗര്‍ജ്ജനം പോലെ കെഎസ്, കാണാനിരിക്കുന്നത് കണ്ണൂരുകാര്‍ തമ്മിലുളള പോരാട്ടം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : central government appoints anup chandra pandey as election commissioner in the ahead of assembly elections
Malayalam News from malayalam.samayam.com, TIL Network