ഹൈലൈറ്റ്:
- കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ ബിജെപിയിൽ
- പാർട്ടിവിട്ടത് മുൻ കേന്ദ്രമന്ത്രി
- ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു
ഡൽഹിയിൽ ബിജെപി ആസ്ഥാനത്തെത്തിയാണ് 47കാരനായ ജിതിൻ പ്രസാദ പാർട്ടി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചും ബിജെപിയെയും മോദിയെയും പുകഴ്ത്തിയുമാണ് ‘കോൺഗ്രസ് നേതാവിന്റെ’ ചുവടുമാറ്റം.
Also Read: പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി അനൂപ് ചന്ദ്ര പാണ്ഡേയ്ക്ക് നിയമനം
“ബിജെപി മാത്രമാണ് യഥാർഥ രാഷ്ട്രീയ പാർട്ടി. ഒരേയൊരു രാഷ്ട്രീയ പാർട്ടിയും ഇതാണ്. മറ്റു പാർട്ടികളെല്ലാം പ്രാദേശിമാണ്. ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും മാത്രമാണ് രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ കഴിയുക.” ജിതിൻ പ്രസാദ പറഞ്ഞു.
പ്രതിനിധീകരിക്കുന്ന ജനങ്ങളെ സഹായിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ഈ പാർട്ടിയിൽ തുടരുന്നതിൽ കാര്യമെന്താണെന്നും ജിതിൻ പ്രസാദ ചോദിക്കുന്നു. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ശേഷം കോൺഗ്രസ് വിടുന്ന രാഹുൽ ഗാന്ധിയുടെ വിശ്വസ്തരിൽ ഒരാൾ കൂടിയാണ് ജിതിൻ പ്രസാദ.
Also Read : കോൺഗ്രസ് ഉണർന്നാൽ സിപിഎമ്മിന് പിടിച്ചു നിൽക്കാനാവില്ല; ബൂത്ത് തലം മുതൽ പുനഃസംഘടിപ്പിക്കും: സുധാകരൻ
2019ല്‍ ജിതിന് പ്രസാദ പാര്‍ട്ടി വിടുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാൽ പ്രിയങ്ക ഗാന്ധി ഇടപെട്ട് അനുനയിപ്പിച്ചെന്നായിരുന്നു അന്ന് പുറത്ത് വന്ന റിപ്പോർട്ട്. നേരത്തെ കോണ്‍ഗ്രസിൽ മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത് അയച്ച 23 നേതാക്കളിൽ ജിതിന് പ്രസാദയും ഉണ്ടായിരുന്നു.
മെഹുൽ ചോക്സിയുടെ ക്യൂബ പ്ലാൻ; തുറത്തുപറഞ്ഞ് ബാർബറ ജബാറിക്ക
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : congress leader jitin prasada joins bjp at the party headquarters
Malayalam News from malayalam.samayam.com, TIL Network