ഹൈലൈറ്റ്:
- നീന്തലിനിടെ സഹോദരിമാരെ മുതള ആക്രമിച്ചു
- മൽപ്പിടുത്തത്തിനൊടുവിൽ ജീവൻ രക്ഷിച്ച് 28കാരി
- ഇരുവരും ആശുപത്രിയിൽ ചികത്സയിൽ
അവധി ആഘോഷത്തിനെത്തിയ 28 വയസ്സുള്ള മെലിസ, ജോര്‍ജിയ എന്നീ സഹോദരിമാരെയാണ് പ്യൂർട്ടോ എസ്കോണ്ടിഡോയ്ക്ക് സമീപമുള്ള തടാകത്തിൽ നിന്ന് മുതല ആക്രമിച്ചത്. യുവതികളിലൊരാളെ മുതല വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ഡെയ്ലി മെയിലിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്.
Also Read : വാക്സിനെടുത്താൽ ഫ്രീയായി ‘പുകയെടുക്കാം’; വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ യുഎസിൽ കഞ്ചാവ് ഓഫർ
സഹോദരിയെ മുതല ആക്രമിച്ചത് ജോർജിയ കണ്ടിരുന്നില്ല. വിളിച്ചിട്ട് പ്രതികരണമൊന്നും കേൾക്കാതെ വന്നതോടെ യുവതി വെള്ളത്തിനടിയിലേക്ക് പോവുകയും തിരയുകയായിരുന്നു. വെള്ളത്തിനടിയിൽവെച്ച് സഹോദരിയെ മുതല ആക്രമിക്കുന്നത് കണ്ട ജോർജിയ, മെലിസയെ മുതലയുടെ പിടിവിടുവിച്ച് ബോട്ടിനടുത്തേക്ക് വലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാൽ വീണ്ടും മുതല ആക്രമിക്കാനെത്തുകയായിരുന്നു.
തുടർന്ന് മുതലയുടെ തലയ്ക്ക് ശക്തമായി അടിച്ചാണ് സഹോദരിയെ ഇവർ രക്ഷിക്കുന്നത്. മൽപ്പിടുത്തത്തിനൊടുവിൽ സഹോദരിയെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. രക്ഷപ്പെട്ട് ബോട്ടിൽ കയറിയ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. മുതലയുടെ കടിയേൽക്കുകയും ശ്വാസകോശത്തിൽ വെള്ളം കടന്നതും മൂലം ഇരുവർക്കും മാരകമായാണ് പരിക്കേറ്റത്. മെലിസ നിലവിൽ കോമയിലാണെന്നാണ് റിപ്പോർട്ട്.
ഒറ്റ പ്രസവത്തിൽ 10 കുട്ടികൾ, 7 ആണും 3 പെണ്ണും; ‘ലോക റെക്കോഡിട്ട്’ ദക്ഷിണാഫ്രിക്കൻ യുവതി
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടമെന്ന് യുവതികളുടെ അമ്മ പ്രതികരിച്ചു. വെള്ളത്തിൽ ഇറങ്ങുന്നതിന് മുമ്പ് സുരക്ഷിതമാണോയെന്ന് ഗൈഡിനോട് ചോദിച്ചിരുന്നെന്നും സ്ഥലത്ത് മുതലകളുണ്ടെന്ന് സഹോദരിമാര്‍ക്ക് അറിയുമായിരുന്നില്ലെന്നുമാണ് റിപ്പോർട്ട്.
കോണ്‍ഗ്രസ് നേതാവ് ജിതിന് പ്രസാദ ബി ജെ പിയില്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : a british woman save her twin sister from a crocodile in mexico
Malayalam News from malayalam.samayam.com, TIL Network