ടിക് ടോക്, വിചാറ്റ് ഉള്‍പ്പടെയുളള ആപ്പുകള്‍ക്ക് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പിട്ടു
പ്രതീകാത്മക ചിത്രം. PHOTO: AP
ഹൈലൈറ്റ്:
- ടിക് ടോക്കും വിചാറ്റും നിരോധിച്ച ഉത്തരവ് ബൈഡന് റദ്ദാക്കി
- റദ്ദാക്കിയത് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവുകൾ
- മൂന്ന് എക്സിക്യൂട്ടീവ് ഓര്‍ഡറുകളും ബൈഡന് റദ്ദാക്കി
വാഷിങ്ടണ്‍: ടിക് ടോക്കും വിചാറ്റും ഉള്‍പ്പടെയുളള ചൈനീസ് ആപ്പുകൾ നിരോധിക്കുക ലക്ഷ്യമിട്ട് ഡൊണാള്‍ഡ് ട്രംപ് ഭരണകാലത്ത് ഒപ്പുവെച്ച ഉത്തരവുകൾ ജോ ബൈഡൻ റദ്ദാക്കി. കഴിഞ്ഞവർഷം ഡോണൾഡ് ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവുകളാണ് ബൈഡൻ റദ്ദാക്കിയത്. ടിക് ടോക്കിനും വിചാറ്റിനും പുറമെ എട്ട് മറ്റ് ആപ്ലിക്കേഷനുകൾക്ക് വിലക്കേർപ്പെടുത്തുന്നതിനുള്ള ഉത്തരവാണ് റദ്ദാക്കിയത്.
യുഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ചില ചൈനീസ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നത് വിലക്കിയുള്ള എക്സിക്യൂട്ടീവ് ഉത്തരവിലായിരുന്നു മുൻ പ്രസിഡന്റ് നേരത്തെ ഒപ്പിട്ടത്. ടിക് ടോക്, വിചാറ്റ്, മറ്റ് എട്ട് കമ്മ്യൂണിക്കേഷൻ, സാമ്പത്തിക സാങ്കേതിക സോഫ്റ്റ്വെയര് ആപ്ലിക്കേഷന്‍ എന്നിവ നിരോധിക്കുന്നത് ലക്ഷ്യമിട്ടുളള മൂന്ന് എക്സിക്യൂട്ടീവ് ഓര്‍ഡറുകളും ബൈഡന് റദ്ദാക്കി.
Also Read : നാളെ മുതൽ കേരളത്തിൽ മഴ കനക്കും; 6 ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത
അതേസമയം യുഎസ് വിവര സാങ്കേതിക വിദ്യയെയും ആശയവിനിമയ വിതരണശൃംഖലയെയും ചൈനയുള്‍പ്പെടയുളള ഭീഷണികളില്‍ നിന്ന് സംരക്ഷിക്കുന്നതിനുളള മറ്റൊരു എക്സിക്യൂട്ടീവ് ഉത്തരവിൽ ബൈഡന് ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ യുഎസ് നിക്ഷേപകരെയോ, നിക്ഷേപങ്ങളേയോ ഏറ്റെടുക്കുന്നതില്‍ നിന്ന് 59 ചൈനീസ് സൈനിക-നിരീക്ഷണസ്ഥാപനങ്ങളെ ബൈഡന് ഭരണകൂടം വിലക്കിയിരുന്നു. നവംബർ മാസത്തിൽ ഡോണൾഡ് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഉൾപ്പെട്ടിരുന്ന 44 ചൈനീസ് കമ്പനികളുടെ പട്ടിക വിപുലീകരിക്കുകയായിരുന്നു ബൈഡൻ ചെയ്തത്.
Also Read : നീന്തലിനിടെ ഇരട്ട സഹോദരിയെ മുതല ആക്രമിച്ചു; മൽപ്പിടുത്തത്തിനൊടുവിൽ ജീവൻ രക്ഷിച്ച് 28കാരി
സുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന 31 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ മേഖലയില്‍ സമാനമായി പ്രവര്‍ത്തിക്കുന്ന 59 ആപ്പുകള്‍ വിലക്കാൻ ബൈഡന് ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
പഠനം 10 ൽ ഒതുങ്ങുന്നു; ഉപരി പഠന സൗകര്യമില്ലാതെ അടിമാലി ഗവ. സ്കൂൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : joe biden revokes trump executive orders to ban tiktok, wechat
Malayalam News from malayalam.samayam.com, TIL Network