മോദി താടി വളർത്തുകയാണ്, അദ്ദേഹത്തിന് എന്തെങ്കിലും വർദ്ധിപ്പിക്കണമെങ്കിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയാണ് വേണ്ടത്. പ്രധാനമന്ത്രിക്ക് കത്തയച്ച് ചായ വിൽപ്പനക്കാരൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി PHOTO: Reuters
ഹൈലൈറ്റ്:
- നരേന്ദ്ര മോദിയ്ക്ക് താടി വടിയ്ക്കാൻ പണം അയച്ച് പ്രതിഷേധം
- 100 രൂപ അയച്ചത് മഹാരാഷ്ട്രയിലെ ചായക്കടക്കാരൻ
- ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യം
രാജ്യത്തെ അസംഘടിത തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധിയിൽ അസ്വസ്ഥനായാണ് അനിൽ മോർ എന്ന ചായക്കടക്കാരൻ മോദിക്ക് പണം അയച്ചത്. മോദി താടി വളർത്തുകയാണെന്നും അദ്ദേഹത്തിന് എന്തെങ്കിലും വർദ്ധിപ്പിക്കണമെങ്കിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്നുമാണ് അദ്ദേഹം പറയുന്നത്.
അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് വേണ്ട; പുതിയ നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം
കഴിഞ്ഞ ഒന്നര വർഷമായി കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും കാരണം രാജ്യത്തെ അസംഘടിത തൊഴിൽ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇതിൽ അസ്വസ്ഥനായാണ് ഇന്ദപുർ റോഡിലെ ഒരു സ്വകാര്യ ആശുപത്രിക്ക് എതിർവശം ചായക്കട നടത്തുന്ന അനിൽ മോർ പ്രധാന മന്ത്രിക്ക് പണം അയച്ചത്.
‘പ്രധാനമന്ത്രി തന്റെ താടി വളർത്തുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും വർദ്ധിപ്പിക്കണമെന്നുണ്ടെങ്കിൽ അത് ഈ രാജ്യത്തെ ജനങ്ങൾക്കുവേണ്ട തൊഴിലവസരങ്ങളാണ്. വാക്സിനേഷൻ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുകയും നിലവിലെ ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും വേണം. കഴിഞ്ഞ രണ്ട് ലോക്ക് ഡൗണുകൾ സൃഷ്ടിച്ച ദുരിതത്തിൽ നിന്നും ജനങ്ങൾ കരകയറിയെന്ന് പ്രധാനമന്ത്രി ഉറപ്പാക്കേണ്ടതുണ്ട്’ അനിൽ മോർ പറഞ്ഞു.
മതസ്പർദ്ധയുണ്ടാക്കുന്ന സോഷ്യൽ മീഡിയ പ്രചാരണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി നജീബ് കാന്തപുരം
പ്രധാനമന്ത്രിയുടെ സ്ഥാനം രാജ്യത്തെ ഏറ്റവും ഉയർന്നത് തന്നെയെന്നും അദ്ദേഹം പറയുന്നു. ‘നമ്മുടെ പ്രധാനമന്ത്രിയോട് എനിക്ക് അങ്ങേയറ്റം ആദരവും ബഹുമാനവും ഉണ്ട്. എന്റെ സമ്പാദ്യത്തിൽ നിന്നും നൂറു രൂപ അദ്ദേഹത്തിന് ഷേവ് ചെയ്യുന്നതിനായി അയക്കുകയാണ്. പരമോന്നത നേതാവായ അദ്ദേഹത്തെ വേദനപ്പിക്കുക എന്നതല്ല ഉദ്ദേശം. പക്ഷെ ദരിദ്രരുടെ പ്രശ്നങ്ങൾ ദിനംതോറും വർധിച്ച് വരുന്ന ഈ മഹാമാരിക്കാലത്ത് പ്രധാനമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇതാണ് വഴി’ അനിൽ പറയുന്നു.
ഇതിന് പുറമെ, കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം ഉയർത്തണമെന്നും അദ്ദേഹം മോദിക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ കുടുംബങ്ങൾക്ക് 30000 രൂപയും ധനസഹായം നൽകണമെന്നുമാണ് ആവശ്യം.
പഠനം 10 ൽ ഒതുങ്ങുന്നു; ഉപരി പഠന സൗകര്യമില്ലാതെ അടിമാലി ഗവ. സ്കൂൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : a tea vendor from maharashtra sent a money order of rs 100 to pm modi to get his beard shaved
Malayalam News from malayalam.samayam.com, TIL Network