ഹൈലൈറ്റ്:
- വിവാദ പ്രസ്താവനയുമായി യുപി വനിത കമ്മീഷൻ അംഗം.
- പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുത്.
- ബലാത്സംഗത്തിനും ഒളിച്ചോട്ടത്തിനും കാരണമാകും.
‘താടിയല്ല, വളർത്തേണ്ടത് രാജ്യത്തെ തൊഴിലവസരങ്ങൾ’; പ്രധാനമന്ത്രിക്ക് ഷേവ് ചെയ്യാൻ 100 രൂപ അയച്ച് ചായക്കടക്കാരൻ
പെൺകുട്ടികൾ ഉപയോഗിക്കുന്ന ഫോണുകൾ മാതാപിതാക്കൾ പരിശോധിക്കുന്നില്ല. അവർക്ക് ഇക്കാര്യങ്ങളിൽ അധികം അറിവുണ്ടാകില്ല എന്നതാണ് കാരണം. അമ്മമാർക്ക് വലിയ ഉത്തരവാദിത്തങ്ങളുണ്ട്. മക്കൾ മോശം രീതിയിൽ പോയാൽ അതിനുള്ള ഉത്തരവാദി അവർ മാത്രമാണ്. കുടുംബങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും മീനാ കുമാരി വ്യക്തമാക്കി.
സ്ത്രീകൾക്കെതിരെ അതിക്രമം വർധിക്കുന്നത് സമൂഹം ഗൗരവത്തോടെ കാണണമെന്നും ബുധനാഴ്ച അലിഗഡ് ജില്ലയിൽ സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനിടെ മീനാ കുമാരി പറഞ്ഞു. പ്രസ്താവന വിവാദമായതോടെ മീനാകുമാരിയെ തള്ളുന്ന നിലപാട് കമ്മീഷൻ വൈസ് ചെയർപേഴ്സൺ അഞ്ജു ചൗധരി സ്വീകരിച്ചു. “മീനാകുമാരിയുടെ നിലപാടിനോട് യോജിക്കുന്നില്ല. ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പരിഹാരം മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുന്നതല്ല” – എന്നും അവർ വ്യക്തമാക്കി.
“പെൺകുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകരുതെന്ന് പറയുന്നതിന് പകരം അപരിചിതരുമായി ബന്ധം സ്ഥാപിക്കരുതെന്നാണ് ഞങ്ങൾക്ക് അവരോട് പറയാനുള്ളത്. മൊബൈൽ ഫോണുകളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് അവരെ ബോധവത്കരിക്കും” – എന്നും ചൗധരി പറഞ്ഞു.
കള്ളക്കേസിൽ കുടുങ്ങി പാർട്ടി തകർന്നു പോകുമെന്ന് വ്യാമോഹിക്കേണ്ട: കുമ്മനം
പ്രസ്താവന മാധ്യമങ്ങൾ ഏറ്റെടുത്തതോടെ മീനാ കുമാരി നിലപാട് തിരുത്തി. ഗ്രാമ പ്രദേശങ്ങളിലുള്ള പെൺകുട്ടികൾക്ക് ഫോൺ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അവർ പറഞ്ഞു. യുവാക്കൾ അടക്കമുള്ളവരുമായി ബന്ധം സ്ഥാപിക്കാൻ പെൺകുട്ടികൾ ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് താൻ പരാമർശം നടത്തിയതെന്നും മീനാകുമാരി വ്യക്തമാക്കി.
വലിയപാറയില്‍ തീപ്പൊരിച്ചിതറും ട്രാന്‍സ്ഫോര്‍മര്‍; നാട്ടുകാർ ഭീതിയിൽ!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : girls should not be given mobile phone as it leads to abuse says up women’s commission member meena kumari
Malayalam News from malayalam.samayam.com, TIL Network