ഹൈലൈറ്റ്:
- സൈനിക വിമാനം തകർന്നുവീണ് 12 പേർ മരിച്ചു
- അപകടം പ്യിൻ ഓ ല്വിനിലെ വിമാനത്താവളത്തിൽ
- മരിച്ചവരിൽ സന്യാസിമാരും സൈനിക ഉദ്യോഗസ്ഥരും
പ്യിൻ ഓ ല്വിനിലെ വിമാനത്താവളത്തിൽ ഇറങ്ങവേയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണു പ്രാഥമിക സൂചന. മോശം കാലാവസ്ഥയെത്തുർന്ന് വിമാനത്തിന് “ആശയവിനിമയം നഷ്ടപ്പെട്ടു” എന്ന് മ്യാൻമർ മിലിട്ടറി വക്താവ് സാവ് മിൻ തുൻ പറഞ്ഞു.
Also Read : 50 കോടി ഡോസ് ഫൈസര്‍ വാക്സിൻ്റെ ചെലവ് യുഎസ് വഹിക്കും; മറ്റു രാജ്യങ്ങൾക്ക് സൗജന്യ വിതരണം
പ്യിൻ ഓ ല്വിനിൽ പുതുതായി നിർമിക്കുന്ന ബുദ്ധമതകേന്ദ്രത്തിൻറെ തറക്കല്ലിടൽ ചടങ്ങിനായി പോയവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ആറു സൈനികരും സന്യാസികളും ഉൾപ്പെടുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ മ്യാന്മറിലെ ഒരു പ്രധാന സന്യാസിയും ഉണ്ട്.
Also Read : ടിക് ടോക്കിനോട് ‘നോ ‘പറയാതെ ബൈഡൻ; ചൈനീസ് ആപ്പ് നിരോധനത്തിന് ട്രംപ് ഒപ്പിട്ട ഉത്തരവുകൾ റദ്ദാക്കി
16 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 12 പേരും അപകടത്തിൽ മരിച്ചെന്നാണ് റിപ്പോർട്ട്. രണ്ട് സന്യാസിമാർ, രണ്ട് ലഫ്റ്റനന്റ് കമാൻഡർമാർ, രണ്ട് ക്യാപ്റ്റൻ മാർ എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ അൽജസീറ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ പൈലറ്റ് രക്ഷപ്പെട്ടതായും ഇയാൾ സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് റിപ്പോർട്ട്.
10 വർഷം കാമുകിയെ സ്വന്തം വീട്ടിൽ ഒളിപ്പിച്ച കാമുകൻ; അമ്പരപ്പിക്കും ഈ പ്രണയകഥ!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : military plane has crash in myanmar’s second-biggest city of mandala
Malayalam News from malayalam.samayam.com, TIL Network