വൈപ്പിൻ മദ്യദുരന്തം ഇന്നും പല കുടുംബങ്ങളുടെയും മനസ്സിൽ ഒരു കനലായി നിലനിൽക്കുന്നുണ്ട്. മദ്യത്തിന് അടിമപ്പെട്ട് വ്യാജമദ്യം കഴിച്ചും മദ്യം കാരണം ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളാലും മരണപ്പെട്ട അനേകം പേരുടെ ഓർമ്മയിൽ കഴിയുന്ന നിരാലംബരായ നിരവധി കുടുംബങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ട്. 2021 മെയ് 8 മുതൽ കോവിഡ് മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി നമ്മുടെ സംസ്ഥാനം ലോക്ക്ഡൗണിൽ ആണ്. ഒട്ടുമിക്ക വ്യവസായ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നില്ല.
പൊതുജനങ്ങൾ വരുമാനം ഇല്ലാതിരുന്നിട്ടും സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നിർദ്ദേശങ്ങളുമായി സഹകരിക്കുകയും, നികുതി വരുമാനം ഉൾപ്പെടെ ഇല്ലാത്ത അവസ്ഥയെത്തിയിട്ടും സർക്കാരും കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളുമായി മുന്നോട്ടു പോവുകയാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളും, പ്രതിപക്ഷവും, ആരോഗ്യപ്രവർത്തകരും,മാധ്യമങ്ങളും
ഈ സാഹചര്യത്തിനിടയിലും നിയമവിരുദ്ധ പ്രവൃത്തി ചെയ്തു കാശുണ്ടാക്കുന്ന ഒരു വിഭാഗം സാമൂഹ്യ വിരുദ്ധർ നമുക്കിടയിൽ ഉണ്ട്. നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റിൽ പറത്തി മദ്യം വിൽക്കുന്ന ഒരു പറ്റം ക്രിമിനലുകൾ. കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ബീവറേജസ് ഔട്ട്ലെറ്റുകളും, സ്വകാര്യ മേഖലയിലെ ബാറുകളും ഒരു മാസത്തിലേറെ ആയി അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് എക്സ്സൈസ് വകുപ്പിന്റയും കേരള പോലീസിന്റയും കണ്ണുവെട്ടിച്ചു ഇവർ പ്രവർത്തിക്കുന്നത്.
സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും മറ്റു രഹസ്യ ശ്രോതസ്സുകളിൽ നിന്നും മദ്യം നമ്മുടെ സംസ്ഥാനത്ത് കൊണ്ടു വന്നു വിൽക്കുകയാണ് ഇവർ ചെയ്യുന്നത്. 250 മുതൽ 5000 രൂപ വരെ യഥാർത്ഥ വില വരുന്ന ഇന്ത്യൻ നിർമ്മിതവും വിദേശ നിർമ്മിതവുമായ മദ്യം 2500 മുതൽ 15000 രൂപ വരെ ഉള്ള വിലയ്ക്കാണ് ഇവർ വിൽക്കുന്നത്. ഇതിൽ വ്യാജൻ ഏത് ഒറിജിനൽ ഏത് എന്നു തിരിച്ചറിയാൻ പറ്റില്ല. വാട്സ്ആപ്പ് മെസ്സേജുകളിലൂടെ ഉപഭോക്താക്കളെ തിരഞ്ഞു പിടിച്ചു മദ്യത്തിന്റെ ചിത്രം ഉൾപ്പടെ അയച്ചു കൊടുത്താണ് ഇവർ പ്രവർത്തിക്കുന്നത്.
വാട്സ്ആപ്പ് വഴി കച്ചവടം ഉറപ്പിച്ചു രഹസ്യ താവളത്തിൽ അല്ലെങ്കിൽ അധികം ജനസാന്ദ്രത ഇല്ലാത്ത ഇടങ്ങളിൽ ഉപഭോക്താക്കളെ വിളിച്ചു വരുത്തിയാണ് മദ്യം നൽകുന്നത്. ആവശ്യക്കാർക്ക് അവർ നിൽക്കുന്ന ഇടങ്ങളിൽ എത്തിച്ചു നല്കുകയും ചെയ്യും.സ്ഥിര ഉപഭോക്താക്കളുടെ ഒരു ഡേറ്റാബേസ് തന്നെ ഇവരുടെ പക്കലുണ്ട്. മദ്യത്തിന്റെ സ്റ്റോക്ക് വരുന്നതനുസരിച്ചു ഇവർ സ്ഥിരം ഉപഭാഭോക്താക്കൾക്ക് സന്ദേശങ്ങൾ കൈമാറും. മദ്യത്തിന്റെ ശ്രോതസ്സ് മനസിലാകാതിരിക്കാനായി അതിലുള്ള സ്റ്റിക്കറുകൾ നീക്കം ചെയ്താണ് ഇവർ കച്ചവടം ചെയ്യുന്നത്.
നിയമവിരുദ്ധമായി നിർമ്മിക്കുന്ന വാറ്റ് ചാരായവും ഇതിനിടയിൽ വിൽക്കുന്നുണ്ട്.ഇത്ര അധികം മദ്യം ശേഖരിക്കാൻ കഴിവുള്ള ഇവരുടെ പിന്നിൽ എത്ര വലിയ ലോബി ആയിരിക്കും പ്രവർത്തിക്കുന്നത് എന്നു നമുക്ക് ഊഹിക്കാൻ കഴിയും. ഇത്രയും സംഘടിതവും സൂക്ഷ്മവുമായി ഈ ലോക്ക്ഡൗണിന്റെ ഇടയിലും പ്രവർത്തിക്കാൻ ഇവർക്ക് എങ്ങനെയാണ് സാധിക്കുന്നത്? ഭക്ഷണമോ മറ്റ് അവശ്യ വസ്തുക്കൾ വാങ്ങുന്നതിനോ പുറത്തിറങ്ങുന്ന ജനങ്ങൾ സത്യവാങ്മൂലം ഉണ്ടായിട്ടു പോലും ചെക്കിങ്ങിൽ കുടുങ്ങുന്ന ഈ സമയത്ത്, ഈ ക്രിമിനലുകൾ മദ്യം വിതരണം ചെയ്യുന്നത് പോലീസ് എക്സ്സൈസ് സംവിധാനങ്ങളുടെ കാര്യക്ഷമതക്കു നേരെ ആണ് വിരൽ ചൂണ്ടുന്നത്.
അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി ക്രിമിനലുകളുടെ സഹായത്തോടെ ആണ് ഈ സംഘങ്ങൾ പ്രവർത്തിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് സംഘടിതമായ കുറ്റകൃത്യങ്ങളുടെ വളർച്ചയാണ് ഇതു സൂചിപ്പിക്കുന്നത്.മദ്യാസക്തിയി