ഹൈലൈറ്റ്:
- മകന്റെ പേര് എഎം സോഷ്യലിസം തന്നെയാണ് എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സേലം ജില്ലാ സെക്രട്ടറിയായ ലെനിൻ മോഹൻ വ്യകത്മാക്കി.
- വധുവിന് എങ്ങനെയാണ് പി മമത ബാനർജി എന്ന പേര് വന്നത് എന്ന കാര്യം വ്യക്തമല്ല.
- അമണികൊണ്ടലംപട്ടി ഗ്രാമത്തിൽ വച്ച് 13ന് മമത ബാനർജി സോഷ്യലിസത്തെ കല്യാണം കഴിക്കും.
തമിഴിൽ എഴുതിയിരിക്കുന്ന വിവാഹക്ഷണക്കത്തിൽ പി മമത ബാനർജി എന്നും എഎം സോഷ്യലിസം എന്നും വധൂവരന്മാരുടെ പേരുകൾ നൽകിയിട്ടുണ്ട്. അതെ സമയം പ്രചരിക്കുന്ന ക്ഷണക്കത്ത് വ്യാജമാണ് എന്ന സംശയം പടർന്നതോടെ വരന്റെ പിതാവ് ലെനിൻ മോഹൻ വിശദീകരണവുമായി എത്തി. മകന്റെ പേര് എഎം സോഷ്യലിസം തന്നെയാണ് എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സേലം ജില്ലാ സെക്രട്ടറിയായ ലെനിൻ മോഹൻ സ്ഥിരീകരിച്ചു.
ക്ഷേത്രവളപ്പിലുണ്ടായ ധാന്യങ്ങൾ വിൽക്കണോ? ദൈവത്തിന്റെ ആധാർ കാർഡ് വേണം
“വധുവിന്റെയും വരന്റെയും പേരുകളെക്കുറിച്ച് എല്ലാവർക്കും വളരെയധികം ജിജ്ഞാസയുണ്ട്. ക്ഷണക്കത്ത് യാഥാർത്ഥമാണോ എന്നുറപ്പിക്കാൻ സുഹൃത്തുക്കളും മാധ്യമങ്ങളിൽ നിന്നുള്ള പലരും എന്നെ വിളിച്ചു. ആദ്യമൊക്കെ അലോരസം തോന്നിയെങ്കിലും പിന്നീട ഈ ചോദ്യം എനിക്ക് പരിചിതമായി”, ലെനിൻ മോഹൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഗതികെട്ടാൽ പുലി പുല്ലും തിന്നും! ആന ചിലപ്പോൾ ഒരു ഹെൽമെറ്റും
ലെനിൻ മോഹൻ താമസിക്കുന്ന കാട്ടൂർ ഗ്രാമത്തിൽ നിരവധി പേർ കമ്മ്യൂണിസ്റ്റ് ചിന്താഗതി പുലർത്തുന്നവരാണ് എന്നും ധാരാളം പേർക്ക് ഇത്തരത്തിലുള്ള കമ്മ്യൂണിസ്റ്റ് പാരമ്പരയമുള്ള പേരുകളുണ്ടത്രേ. റഷ്യ, മോസ്കോ, ചെക്കോസ്ലൊവാക്യ, റൊമാനിയ, വിയറ്റ്നാം തുടങ്ങിയ കമ്യൂണിസത്തിന് വേരോട്ടമുള്ള നാടുകളിലും ഇത്തരത്തിലുള്ള പേരുകൾ സർവസാധാരണമാണ് എന്ന് മോഹൻ പറഞ്ഞു.
അതെ സമയം വധുവിന് എങ്ങനെയാണ് പി മമത ബാനർജി എന്ന പേര് വന്നത് എന്ന കാര്യം വ്യക്തമല്ല. വധുവിന്റെ വീട് സ്ഥിതിചെയ്യുന്ന അമണികൊണ്ടലംപട്ടി ഗ്രാമത്തിൽ വച്ച് 13ന് മമത ബാനർജി സോഷ്യലിസത്തെ കല്യാണം കഴിക്കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : p mamata banerjee to marry am socialism in tamil nadu on 13 june
Malayalam News from malayalam.samayam.com, TIL Network