യോഗയിൽ ഏർപ്പെടുമ്പോൾ വെള്ളം കുടിക്കേണ്ടത് എപ്പോഴെന്നത് പലരും നേരിടുന്ന ഒരു സംശയമാണ്. യോഗയ്ക്ക് മുമ്പും പരിശീലനത്തിന് ശേഷവും എത്ര മാത്രം വെള്ളം കുടിക്കണം എന്നതിനെ കുറിച്ച് മനസ്സിലാക്കാം.
വെള്ളം കുടിക്കേണ്ടത് യോഗയ്ക്ക് മുമ്പോ ശേഷമോ?
ഹൈലൈറ്റ്:
- യോഗ സമയത്ത് വെള്ളം കുടിക്കാമോ?
- അല്ലെങ്കിൽ, വെള്ളം കുടിക്കേണ്ടത് യോഗയ്ക്ക് മുമ്പോ ശേഷമോ?
നിങ്ങൾ യോഗ അഭ്യസിക്കാൻ ആരംഭിക്കുമ്പോൾ, നിങ്ങളുടെ മനസ്സിൽ നിരവധി ചോദ്യങ്ങളുണ്ടാവും. യോഗ സമയത്ത് കുറച്ച് വെള്ളം കുടിക്കണോ? യോഗയ്ക്ക് മുമ്പ് വെള്ളം കുടിക്കുന്നത് നല്ല കാര്യമാണോ? പരിശീലനത്തിന് ശേഷം എത്ര വെള്ളം കുടിക്കണം? പരിശീലനത്തിനും മറ്റും ഇടയിൽ വെള്ളം കുടിക്കാമോ? തുടങ്ങിയ ചോദ്യങ്ങൾ മനസ്സിൽ ഉരുത്തിരിഞ്ഞേക്കാം. യോഗ പരിശീലന സമയത്ത് നിങ്ങൾക്ക് എങ്ങനെ ശരീരത്തിൽ ജലാംശം നിലനിർത്താമെന്ന് മനസിലാക്കാൻ തുടർന്ന് വായിക്കാം.
വെള്ളം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക
ഒരു സാധാരണ യോഗ ക്ലാസ്സിൽ നിങ്ങൾക്ക് മൂന്ന് മുതൽ അഞ്ച് പൗണ്ട് വരെ വെള്ളം ശരീരത്തിൽ നിന്ന് നഷ്ടപ്പെടും. ശരീരഭാരം കുറയുന്നത് നല്ലതാണെങ്കിലും ശരീരത്തിൽ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടുന്നത് അത്ര നല്ലതല്ല, മാത്രമല്ല മതിയായ അളവിൽ ജലാംശം ലഭിക്കുന്നില്ലെങ്കിൽ ഇത് ആന്തരിക പ്രശ്നങ്ങൾക്കും കാരണമാകും. മിക്ക ആളുകൾക്കും അവരുടെ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നില്ല, അതിനാൽ പരിശീലന സമയത്ത് പലപ്പോഴും നിർജ്ജലീകരണം അനുഭവപ്പെടും. അതിനാൽ നിർജ്ജലീകരണം ഒഴിവാക്കാൻ, നിങ്ങൾ ദിവസം മുഴുവൻ വെള്ളം കുടിക്കണം. ഇതിലേക്ക് നാരങ്ങ, വെള്ളരിക്ക, സരസഫലങ്ങൾ അല്ലെങ്കിൽ ഇഞ്ചി എന്നിവ ചേർത്ത് കൂടുതൽ ഗുണങ്ങൾ പകരുവാനും ശ്രമിക്കാം.
യോഗ ക്ലാസിന് മുമ്പ് വെള്ളം കുടിക്കുക
നിങ്ങൾ യോഗ ക്ലാസ്സിൽ പോകുമ്പോൾ ജലാംശം നിലനിർത്താൻ ഒരു കുപ്പി വെള്ളം കൊണ്ടുപോകുന്നത് നല്ലതാണ്. നിങ്ങൾക്ക് ഇതിനകം നിർജ്ജലീകരണം ഉണ്ടാവുകയാണെങ്കിൽ, യോഗ ചെയ്യുന്നതിനിടയിൽ വെള്ളം കുടിക്കുന്നത് കൊണ്ട് പ്രയോജനമുണ്ടാവുകയില്ല. അതിനാൽ നിങ്ങളുടെ യോഗ ക്ലാസ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വെള്ളം കുടിക്കുക എന്നതാണ് ജലാംശം നിലനിർത്തുന്നതിനുള്ള പ്രധാന മാർഗ്ഗം. ഇത് യോഗ പരിശീലനം ആരംഭിക്കുന്നതിന് വളരെ മുമ്പു തന്നെ വെള്ളം ആഗിരണം ചെയ്യാനും ശരീരത്തിന് ശരിയായി ജലാംശം നൽകാനും ഇത് നിങ്ങളുടെ ശരീരത്തിന് സമയം നൽകുന്നു. നിങ്ങൾ ഒരു യോഗ പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് ജലാംശം നിലനിർത്തുന്നത് ക്ഷീണം തോന്നാതെ ഓരോ ആസനത്തിലേക്കും എത്തിച്ചേരുന്നത് എളുപ്പമാക്കുന്നു.
ഭാരം കുറയ്ക്കാൻ കഴിയുന്നില്ലേ? ഈ 10 യോഗാസനങ്ങൾ സഹായത്തിനെത്തും
യോഗ ക്ലാസ് കഴിഞ്ഞാൽ വെള്ളം കുടിക്കുക
നിങ്ങളുടെ പരിശീലനത്തിന് ശേഷം ഒരു കുപ്പി വെള്ളം കുടിക്കുന്നത് യോഗ ചെയ്യുമ്പോൾ നിങ്ങളുടെ ശരീരത്തിന് നഷ്ടപ്പെട്ട വെള്ളം നിറയ്ക്കുന്നതിനുള്ള മികച്ച മാർഗമാണ്. ക്ലാസ് കഴിഞ്ഞ് ഒരു ഗ്ലാസ് അല്ലെങ്കിൽ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് മതിയാകും. അത് വീണ്ടെടുക്കാനും പേശികളെ ഇറുകിയതോ മുറുക്കമുള്ളതോ ആക്കി മാറ്റാതെ സഹായിക്കുന്നു. പക്ഷേ, നിങ്ങളുടെ യോഗ പരിശീലനത്തിന് ശേഷം, ഒന്നോ രണ്ടോ ഗ്ലാസ്സ് വെള്ളം മാത്രം കുടിച്ച് നിർത്തരുത്. നിങ്ങളുടെ ശരീരത്തിൽ നിന്ന് ദുഷിപ്പുകളെ പൂർണ്ണമായും നീക്കം ചെയ്യുവാൻ, നിങ്ങളുടെ പരിശീലനത്തിന് ശേഷം ധാരാളം വെള്ളം ഇടവേളകളിൽ കുടിക്കുക. പഞ്ചസാര, മദ്യം അല്ലെങ്കിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ഈ പാനീയങ്ങൾ നിങ്ങളിൽ കൂടുതൽ നിർജ്ജലീകരണം ഉണ്ടാക്കുകയും ക്ഷീണം, പേശി വേദന, പേശികളുടെ കാഠിന്യം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.
കൂടാതെ, ദിവസം മുഴുവൻ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുകയാണെങ്കിൽ, യോഗ പരിശീലന സമയത്ത് അധികം വെള്ളം കുടിക്കേണ്ടതായി വരില്ല. എന്നാൽ നിങ്ങൾ വേഗതയേറിയ യോഗ ക്ലാസ് തിരഞ്ഞെടുക്കുമ്പോൾ, എട്ട് ഔൺസ് വെള്ളം സാവധാനം കുടിക്കുന്നത് ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ക്ലാസ്സിലോ, മുമ്പോ, ക്ലാസ് കഴിഞ്ഞ് ഉടനടിയോ വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നമ്മുടെ വയർ നിറഞ്ഞു എന്ന് അനുഭവപ്പെടുന്നതിനു പുറമേ, പരിശീലനത്തിന് മുമ്പോ ശേഷമോ വലിയ അളവിൽ വെള്ളം കുടിക്കുന്നത് നമ്മുടെ ഊർജ്ജത്തെ തടസ്സപ്പെടുത്തുന്നു.
ആരോഗ്യവും സുന്ദരമായതുമായ ചർമ്മത്തിന് 3 യോഗാസനങ്ങൾ
യോഗാ മുറിയിലെ താപനില നിരീക്ഷിക്കണം
ചൂടുള്ള യോഗ ക്ലാസുകളിൽ, മുറിയിലെ താപനില പലപ്പോഴും 90 മുതൽ 117 ഡിഗ്രി വരെയാണ്. ഈ ക്രമീകരണത്തിൽ ഗണ്യമായ താപ ജ്വലനമുണ്ട്. മുറിയിലെ താപനിലയ്ക്ക് പുറമേ, ആസനം ചെയ്യുന്ന സമയത്ത് ശരീരത്തിന്റെ താപനില വർധിക്കുകയും ചെയ്യുന്നു. ചൂടുള്ള മുറിയിൽ ഊർദ്ധ്വ മുഖ ശ്വാനാസനം, വീരഭദ്രാസനം, അധോമുഖ വൃക്ഷാസനം എന്നിവ ചെയ്യുന്നത് നിങ്ങളെ തണുപ്പിക്കാൻ ശ്രമിക്കും- എന്നാൽ മുറിയിലെ താപനില വളരെ കൂടുതലായതിനാൽ നിങ്ങളുടെ ശരീരത്തിന് ചൂടും ക്ഷീണവും നിർജ്ജലീകരണവും അനുഭവപ്പെടാം. അതിനാൽ നിങ്ങൾ ശരീരത്തിന്റെ ഊഷ്മാവ് വർധിപ്പിക്കുന്ന യോഗ ക്ലാസ് എടുക്കുന്നതിന് മുൻപായി, തലകറക്കവും മറ്റും ഒഴിവാക്കാൻ യോഗ ചെയ്യുന്നതിന് മുൻപ് സ്വയം ജലാംശം നൽകുക. എന്നിരുന്നാലും, നിങ്ങൾക്ക് ദാഹമുണ്ടെങ്കിൽ യോഗ ചെയ്യുന്നതിനിടയിൽ കുറച്ച് വെള്ളം കുടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മനസ്സറിഞ്ഞ് കുടിക്കുക. വേഗം കുടിക്കുന്നതിന് പകരം പതുക്കെ സാവധാനം വെള്ളം കുടിക്കുക.
യോഗാസനങ്ങൾക്ക് മുമ്പും ശേഷവും യോഗ ചെയ്യുന്ന സമയത്തും നിങ്ങളുടെ ശരീരം ജലാംശം നിലനിർത്തുന്നതിനുള്ള മികച്ച മാർഗങ്ങളാണ് മുകളിൽ സൂചിപ്പിച്ചവ. ഒരു യോഗ ക്ലാസിന്റെ മുഴുവൻ നേട്ടങ്ങളും കൊയ്യുന്നതിന് നിങ്ങൾ ധാരാളം വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : know the best time best time to drink water when you do yoga
Malayalam News from malayalam.samayam.com, TIL Network