എക്സ്ചേഞ്ച് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും ഫോണുകൾക്ക് നൽകുന്നുണ്ട്
ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്സ് ജൂൺ 13ന് ആരംഭിക്കും. മികച്ച ഓഫറുകളിലാണ് സ്മാർട്ടഫോണുകൾ ഈ ബിഗ് സേവിങ് ഡേയ്സിൽ വില്പനക്കെത്തുന്നത്. ചില സ്മാർട്ഫോണുകൾക്ക് നൽകുന്ന ഓഫറുകൾ കമ്പനി ഇതിനോടകം പുറത്തു വിടുകയും ചെയ്തു. എക്സ്ചേഞ്ച് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും ഫോണുകൾക്ക് നൽകുന്നുണ്ട്. എസ്ബിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 10 ശതമാനം അധിക ഡിസ്കൗണ്ടും ലഭിക്കുന്നതാണ്.
ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്സ് സെയിലിൽ റിയൽമി 8 ഫോൺ 13,999 രൂപക്ക് ലഭിക്കും. നിലവിൽ 14,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ടിൽ ഫോൺ ലഭിക്കുക. റിയൽമി നർസോ 30എ, പോക്കോ എം3 ഫോണുകളും 7,999, 10,499 രൂപ ഡിസ്കൗണ്ടിലും ലഭിക്കും.
നിലവിൽ 25,999 രൂപ വിലയുള്ള സാംസങിന്റെ എഫ്62 19,999 രൂപക്ക് ലഭിക്കും. 8ജിബി റാമും 128ജിബി സ്റ്റോറേജും വരുന്ന ഫോണിന്റെ വിലയാണിത്. ഗൂഗിളിന്റെ പിക്സൽ 4എ 26,999 രൂപ വിലക്കുറവിലും ലഭിക്കും. ഇപ്പോൾ 29,999 രൂപയാണ് ഫ്ലിപ്കാർട്ടിലെ പിക്സൽ 4എയുടെ വില. ഏകദേശം 3000 രൂപ ഡിസ്കൗണ്ടിലാണ് ഫോൺ ലഭിക്കുക.
റിയൽമി എക്സ്7 19,999 രൂപയിൽ നിന്നും 2000 രൂപ കുറവിൽ 17,999 രൂപക്ക് ലഭിക്കും. മീഡിയടെക് ഡിമെൻസിറ്റി 800യു ചിപ്പും 50വാട്ടിന്റെ ചാർജറുമാണ് ഇതിന്റെ പ്രധാന സവിശേഷത. ഇതിനോടൊപ്പം അസ്യൂസിന്റെ റോഗ് ഫോൺ 3 41,999 രൂപക്ക് ലഭിക്കും. നിലവിൽ 46,999 രൂപയാണ് ഇതിന്റെ വില.
Read Also: പോക്കോയുടെ ആദ്യ 5ജി ഫോൺ ഇന്ത്യൻ വിപണിയിൽ; വിലയും സവിശേഷതകളും
ഫോണുകൾക്ക് പുറമെ കമ്പ്യൂട്ടറുകൾക്കും ലാപ്ടോപ്പുകൾക്കും ഫ്ലിപ്കാർട്ട് മികച്ച ഓഫറുകൾ നൽകുന്നുണ്ട്. 30 ശതമാനം ഡിസ്കൗണ്ടിലാണ് ഇവ സെയിലിന് എത്തുക. ചില ടെലിവിഷനുകൾക്ക് 70 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുമെന്നും കമ്പനി പറയുന്നു. ഈ ഓഫാറുകൾക്ക് പുറമെ രാവിലെ 12 മണി, 8 മണി, വൈകുന്നേരം 4 മണി എന്നീ സമയങ്ങളിൽ പുതിയ ഓഫറുകളും കമ്പനി പുറത്തു വിടും. ചുരുങ്ങിയ സമയത്തേക്ക് ലഭ്യമാകുന്ന ഈ ഓഫറുകൾക്ക് ‘ക്രേസി ഡീൽസ്’ എന്നാണ് പേരിട്ടിരിക്കുന്നത്.
Web Title: Flipkart big saving days sale to kick off from june 13 check best smartphone deals