ഹൈലൈറ്റ്:
- 12ഓളം മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു
- കേസെടുത്തത് കവരത്തി പോലീസ്
- അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം തുടരുന്നു
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കം 12 പേരാണ് രാജി വെച്ചത്. ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ അബ്ദുള്‍ ഖാദര്‍ ഹാജി നല്കിയ പരാതിയിലാണ് ഐഷ സുൽത്താനയ്ക്കെതിരെ കവരത്തി പോലീസ് കേസെടുത്തത്. ലക്ഷദ്വീപ് വിഷയത്തിൽ ഐഷ ഒരു ചാനൽ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തിൻ്റെ പേരിലാണ് കേസ്. എന്നാൽ ലക്ഷദ്വീപ് ജനത നടത്തുന്ന പ്രതിഷേധത്തിൻ്റെ മുൻനിരയിലുള്ള ഐഷ സുൽത്താനയ്ക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഹമീദ് അടക്കമുള്ളവര്‍ പാര്‍ട്ടി വിടുകയായിരുന്നു.
Also Read: 100 ദിനം, 2464 കോടി: ലോക്ക് ഡൗൺ സാമ്പത്തിക തളര്‍ച്ച മാറ്റാൻ വലിയ പദ്ധതികളുമായി സര്‍ക്കാര്‍
പ്രഫുൽ പട്ടേലിനെ ചാനൽ ചര്‍ച്ചയ്ക്കിടെ ഐഷ ‘ബയോവെപൺ’ (ജൈവായുധം) എന്നു വിശേഷിപ്പിച്ചതാണ കേസിന് ആധാരം. സംഭവം വിവാദമായതോടെ തൻ്റെ പ്രയോഗം പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും അദ്ദേഹത്തിൻ്റെ നയങ്ങല്‍ ജൈവായുധം പോലെ തോന്നിയതു കൊണ്ടാണെന്നും ഐഷ സുൽത്താന പിന്നീട് ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിരുന്നു.
Also Read: 2024ൽ കേന്ദ്രത്തിൽ അട്ടിമറി? മോദിയുടെ ആ വിജയശിൽപി ശരദ് പവാറിനൊപ്പം; ആകാംക്ഷയിൽ രാഷ്ട്രീയലോകം
ഇതിനിടെ ലക്ഷദ്വീപ് അട്മിനിസ്ട്രേറ്റര്ക്കെതിരെ ഇടതു എംപിമാര്‍ അവകാശ ലംഘന നോട്ടീസ് നല്കി. പ്രതിഷേധത്തിൻ്റെ സാഹചര്യത്തിൽ ദ്വീപ് നേരിട്ട് സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്താൻ എംപിമാര്‍ പദ്ധതിയിട്ടിരുന്നു. എന്നാൽ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലക്ഷദ്വീപ് സന്ദര്‍ശിക്കാൻ അനുമതി തേടിയുള്ള കത്തിന് അഡ്മിനിസ്ട്രേറ്റര്‍ മറുപടി പോലും നല്‍കിയില്ലെന്നു കാണിച്ചാണ് എംപിമാര്‍ പാര്‍ലമെൻ്റിൻ്റെ ഇരുസഭകളിലും അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.
കേരളത്തിൽ ഇന്ന് 14,233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 12 bjp leaders from lakshadweep resigns from party protesting sedition case against aisha sultana
Malayalam News from malayalam.samayam.com, TIL Network