ഉടനെ വിപണിയിലെത്താൻ പോകുന്ന ഫോണുകൾ ഏതാണെന്നറിയാം
2021 വെല്ലുവിളി നിറഞ്ഞ ഒരു വർഷമായിരുന്നിട്ടും സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ പ്രതിസന്ധികളെ മറികടന്ന് നിരവധി ഫോണുകളാണ് വിപണിയിൽ എത്തിക്കുന്നത്. ഈ വർഷം പകുതി ആകുമ്പോഴേക്കും മികച്ച സ്മാർട്ട്ഫോണുകൾ പലതും വിപണിയിലെത്തി കഴിഞ്ഞു. വ്യത്യസ്ത വിലകളിൽ വരുന്ന പല ഫോണുകളും കണ്ടു, കൂടുതൽ ഫോണുകൾ ഇനിയും വരാനിരിക്കുന്നു. ഉടനെ വിപണിയിലെത്താൻ പോകുന്ന കുറച്ചു സ്മാർട്ട്ഫോണുകളാണ് താഴെ പരിചയപ്പെടുത്താൻ പോകുന്നത്. ഫോണുകൾ ഏതാണെന്നറിയാൻ തുടർന്നു വായിക്കുക.
Xiaomi Mi 11 Lite – ഷവോമി മി 11 ലൈറ്റ്
ഷവോമി അവരുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഷവോമി മി 11 ലൈറ്റാണ് ഇന്ത്യൻ വിപണയിൽ ഉടൻ എത്തുന്ന ഫോൺ. ജൂൺ 22ന് ഫ്ലിപ്കാർട്ടിലൂടെയാണ് ഫോൺ എത്തുന്നത്. ഫോണിന്റെ ചിത്രങ്ങളും ചില സവിശേഷതകളും ഫ്ലിപ്കാർട്ട് സൈറ്റിൽ നൽകിയിട്ടുണ്ട്. മി 11 ലൈറ്റ് 5ജി 4ജി മോഡലുകൾ നേരത്തെ തന്നെ അന്തരാഷ്ട്ര വിപണിയിൽ എത്തിയിരുന്നു.എന്നാൽ ഇന്ത്യയിൽ 4ജി മോഡൽ മാത്രമേ ലഭിക്കു എന്നാണ് കരുതുന്നത്.
ഫ്ലിപ്കാർട്ട് നൽകിയിരിക്കുന്നതനുസരിച്ച് 6.8എംഎം വണ്ണവും 157ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. നേരത്തെ മറ്റു രാജ്യങ്ങളിൽ പുറത്തിറങ്ങിയ മോഡൽ തന്നെയാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നതെങ്കിൽ ഒരേ സവിശേഷതകൾ തന്നെ ആയിരിക്കും. എച്ഡിആർ 10 സപ്പോർട്ടും, 800നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും, 90ഹേർട്സ് റിഫ്രഷ് റേറ്റുമായി കോർണിങ് ഗൊറില്ല ഗ്ലാസ് 5ലാണ് 6.55 ഇഞ്ച് വരുന്ന ഫുൾ എച്ഡി പ്ലസ് ഡിസ്പ്ലേ ഫോണിന് വരുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 732ജി എസ്ഓസി പ്രൊസസറും 8ജിബി എൽപിഡിഡിആർ4എക്സ് റാമും 128ജിബി സ്റ്റോറേജും ഈ ഫോണിൽ ലഭിക്കും.
മി 11 ലൈറ്റിൽ പിന്നിലായി ട്രിപ്പിൾ ക്യാമറയാണ് നൽകിയിരിക്കുന്നത്. ഇതിൽ f/1.79 അപ്രെച്ചറിൽ 64എംപിയുള്ള പ്രധാന ക്യാമറയും, f/2.2 അപ്രെച്ചറിൽ 8എംപി അൾട്രാ വൈഡ് ഷൂട്ടർ ക്യാമറയും f/2.4 അപ്രെച്ചറിൽ 5എംപി ടെലിമാക്രോ ഷൂട്ടർ ക്യാമറയും വരുന്നു. മുന്നിൽ 16എംപി സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.
Read Also: Poco M3 Pro 5G, Price, sale date, specifications: പോക്കോയുടെ 5ജി ഫോൺ വിപണിയിൽ; വിലയും സവിശേഷതകളും
Realme GT 5G – റിയൽമി ജിടി 5ജി
ജൂൺ 15ന് പുറത്തിറങ്ങുന്ന റിയൽമി ജിടിയാണ് ലിസ്റ്റിലെ രണ്ടാമത്തെ ഫോൺ. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രൊസസറുമായാണ് ഈ ഫോൺ എത്തുന്നത്. 120ഹേർട്സ് റിഫ്രഷ് റേറ്റും 1000നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സുമുള്ള 6.43 ഇഞ്ച് സൂപ്പർ അമോലെഡ് ഫുൾ എച്ഡിപ്ലസ് ഡിസ്പ്ലേയാണ് ഇതിൽ വരുന്നത്.
കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ ഫോണിന് നൽകിയിട്ടുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5ജി പ്രോസസ്സറിലും അഡ്രെനോ 660 ജിപിയുയിലും പ്രവർത്തിക്കുന്ന ഫോണിൽ 12ജിബിയുടെ എൽപിഡിഡിആർ5 റാമും 256ജിബി വരെ ഉയർത്താവുന്ന യുഎഫ്എസ 3.1 സ്റ്റോറേജും നൽകിയിട്ടുണ്ട്.
64എംപി, 8എംപി, 2എംപി എന്നിങ്ങനെ മൂന്ന് ക്യാമറകൾ പിന്നിലും സെൽഫികൾക്കായി 16എംപി ക്യാമറ ഫോണിന് മുന്നിലും നൽകിയിരിക്കുന്നു.
Poco F3 GT – പോക്കോ എഫ്3 ജിടി
പോക്കോയുടെ ഏറ്റവും പുതുതായി വിപണിയിൽ എത്താൻ പോകുന്ന സ്മാർട്ട്ഫോണാണ് പോക്കോ എഫ്3 ജിടി. 144 ഹെർട്സിന്റെ ഭീമൻ റിഫ്രഷ് റേറ്റുമായി വരുന്ന 6.7 ഇഞ്ച് ഫുൾഎച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഇതിലേത്. ആർഎം മെയിൽ – ജി77 എംസി 9 ജിപിയുയിലും മീഡിയടെക് ഡിമെൻസിറ്റി 1200 എസ്ഒസി പ്രൊസസ്സറിലുമാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.
ഷവോമിയുടെ എംഐയുഐ 12.5 ലും ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുമായാണ് ഫോൺ പ്രവർത്തിക്കുന്നത്. 67 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,065എംഎഎച് ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഈ ഫോണിന് 64എംപിയുടെ പ്രൈമറി ക്യാമറ ഉൾപ്പടെ ട്രിപ്പിൾ ക്യാമറയാകും പുറകിൽ എന്നാണ് കരുതുന്നത്. ഫോണിന്റെ കൂടുതൽ സവിശേഷതകൾ ഇനിയും ലഭ്യമാകാനുണ്ട്.
Samsung Galaxy M32 – സാംസങ് ഗാലക്സി എം2
ഉടനെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത ഫോണാണ് സാംസങ് ഗാലക്സി എം2. 6.4 ഇഞ്ച് ഫുൾഎച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി യു ഡിസ്പ്ലേയും, മീഡിയടെക് ഹെലിയോ ജി85 എസ്ഒസി പ്രോസസറുമായി ഈ ഫോൺ എത്തുമെന്നാണ് കരുതുന്നത്. 6ജിബി വരെ റാം ഓപ്ഷനും ഇതിൽ ലഭ്യമാകും എന്ന് കരുതുന്നു.
48എംപി പ്രൈമറി ക്യാമറ ഉൾപ്പടെ ക്വാഡ് ക്യാമറയാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. 8എംപി അൾട്രാ വൈഡ് ക്യാമറ, 5എംപി മാക്രോ, ഡെപ്ത് ക്യാമറ എന്നിവ ഇതിൽ പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലാകും ഫോൺ എത്തുക. എന്നാൽ ഫോൺ എന്ന് ഇറങ്ങും എന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല.
Web Title: Realme gt to samsung galaxy m32 list of phones expected to launch soon