കേരളവും ജമ്മു കാശ്മീരും വാക്സിൻ വീടുകളിലെത്തിച്ച് നൽകുന്നുണ്ട്. ഇതേക്കുറിച്ച് കേന്ദ്രസർക്കാരിന് എന്താണ് പറയാനുള്ളത് ? കോടതി ചോദിച്ചു. വാക്സിൻ വീട്ടിലെത്തിച്ചു നൽകാനാവില്ലെന്ന കേന്ദ്ര നിലപാടിനെതിരെയാണ് കോടതിയുടെ വിമർശനം.
പ്രതീകാത്മക ചിത്രം | REUTERS
ഹൈലൈറ്റ്:
- പൊതു താൽപര്യ ഹർജി പരിഗണിച്ചുകൊണ്ടാണ് വിമർശനം
- കേന്ദ്രത്തിന് എന്താണ് പറയാനുള്ളതെന്ന് കോടതി
- കേന്ദ്രം ഉചിതമായ തീരുമാനം എടുക്കണം
ഇസ്ലാമിക സ്റ്റേറ്റിൽ ചേര്‍ന്ന അഫ്ഗാൻ ജയിലിൽ കഴിയുന്ന മലയാളികളായ സ്ത്രീകളെ സ്വീകരിക്കില്ലെന്ന് ഇന്ത്യ
ശാരീരിക വെല്ലുവിളിയുള്ളവർക്കും 75 വയസിനു മുകളിലുള്ളവർക്കും കിടപ്പുരോഗികൾക്കും വാക്സിൻ വീടുകളിലെത്തിച്ച് നൽകണമെന്നുള്ള പൊതുതാൽപര്യ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി വിമർശനം ഉന്നയിച്ചത്. കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയത്തിൽ വാക്സിൻ വീടുകളിൽ എത്തിച്ചു നൽകാനാവില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
‘കൊറോണ മാതാ’ നിങ്ങളെ രക്ഷിക്കും; കൊവിഡിൽ നിന്ന് രക്ഷനേടാൻ യുപിയിൽ ക്ഷേത്രം
കേരളവും ജമ്മു കാശ്മീരും വാക്സിൻ വീടുകളിലെത്തിച്ച് നൽകുന്നുണ്ട്. ഇതേക്കുറിച്ച് കേന്ദ്രസർക്കാരിന് എന്താണ് പറയാനുള്ളത്. കേന്ദ്രത്തിന്റെ പ്രശ്നം എന്താണെന്ന് കോടതിക്ക് മനസിലാകുന്നില്ല. ഇത്തരത്തിലുള്ള മാതൃക പിന്തുടരാൻ മറ്റ് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിക്കാത്തത് എന്തുകൊണ്ടാണ്? ഇക്കാര്യത്തിൽ കേന്ദ്രം ഉചിതമായ തീരുമാനമെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ജിഎസ് കുൽക്കർണ്ണി എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : door to door vaccine bombay high court gives centre kerala jammu and kashmir example
Malayalam News from malayalam.samayam.com, TIL Network