മത്സരത്തിന്റെ 42-ാം മിനിറ്റിലാണ് സംഭവം
ഡെന്മാർക്ക് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൺ സ്റ്റേഡിയത്തിൽ തളർന്ന് വീണതിനെത്തുടർന്ന് ഡെൻമാർക്ക്-ഫിൻലാൻഡ് യൂറോ 2020 മത്സരം നിർത്തിവച്ചു. കോപ്പൻഹേഗനിലെ ടെലിയ പാർക്കൻ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
ഇരു ടീമുകളും ഗോൾരഹിതരായി തുടരവെ മത്സരത്തിന്റെ 42-ാം മിനിറ്റിലാണ് സംഭവം. 29 കാരനായ എറിക്സൻ പന്ത് കാൽമുട്ടിന്മേൽ പതിച്ച ശേഷം തളർന്ന് വീഴുകയായിരുന്നു.
JUST IN 🚨 Christian Eriksen collapses and requires CPR during Demark’s Euro 2020 clash with Finland. #ChristianEriksen
NOTE: We have deleted the video in respect.
— Insider Paper (@TheInsiderPaper) June 12, 2021
നിമിഷങ്ങൾക്കുശേഷം, റഫറി ആന്റണി ടെയ്ലർ അടിയന്തിര വൈദ്യസഹായം വേണമെന്ന് ആവശ്യപ്പെട്ടു.
Read More: തുർക്കിയെ തകർത്ത് ഇറ്റലി; ഉദ്ഘാടന മത്സരത്തിൽ ജയം മൂന്ന് ഗോളിന്
തുടർന്ന് മത്സരം താൽക്കാലികമായി നിർത്തിവച്ചതായി യൂറോ 2020 അധികൃതർ ഒരു പ്രസ്താവനയിൽ പറഞ്ഞു.
“മെഡിക്കൽ അടിയന്തരാവസ്ഥ കാരണം കോപ്പൻഹേഗനിൽ നടന്ന യുവേഫ യൂറോ 2020 മത്സരം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു.